ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൧൦൫


വാക്കാണെന്നുടെ വായിൽ നിന്നൊരു വിധം വീണാലതിന്നേതുമേ നീക്കം പിന്നെ വരുന്നതല്ലൊരു മുഖം നോക്കും നമുക്കില്ലിതിൽ

 വക്രത്വത്തൊടു രാജകല്പന വൃഥാ

ലംഘിച്ചിടുന്നോർകളെ- ച്ചക്രശ്വാസമൊടിട്ടിഴച്ചു കഷണി- പ്പിക്കും കണക്കെന്നിയേ. 21

ലേശം പോലുമിളക്കമാർക്കുമുളവാ- യീടേണ്ട കൃഷ്ണൻ മഹാ- മോശക്കാരനതോർത്തിടാതെ വെറുതേ കണ്ടാലെഴുന്നേല്ക്കുകിൽ വംശത്തോടെ മുടിക്കുവാൻ മടിയെനി- യ്ക്കില്ലെന്റെ തെറ്റല്ലതും വാശിക്കിന്നു സുയോധനൻ വിടുകയി- ല്ലായുസ്സു പോയീടിലും 22

(എന്നു് എല്ലാവരും കേൾക്കുന്നു) കർണ്ണൻ- ദുശ്ശാസനൻ കല്പിച്ചതിൽ ഒന്നുകൂടി ഘനപ്പിച്ചാണു് സഭയില്ച്ചെന്നു പറഞ്ഞതു്. ദുര്യോ- ഒന്നു പറഞ്ഞയച്ചാൽ അതു നടത്താൻ ദുശ്ശാസനനു സാമർത്ഥ്യമുണ്ടു്. ശകു- നടന്നെങ്കിൽത്തന്നെ പറയാറായുള്ളു. വിക- (വിചാരം) നടന്നാലും നടന്നില്ലെങ്കിലും മൂപ്പരു കല്പിക്കുകയും എളമീന്നു പരസ്യം ചെയ്യുകയും കഴി

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/97&oldid=202600" എന്ന താളിൽനിന്ന് ശേഖരിച്ചത്