ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം


(അനന്തരം ദ്രോണരും അശ്വത്ഥാമാവും പ്രവേശിക്കുന്നു.) അശ്വ- ഭഗവാൻ ഇവിടെ എഴുന്നള്ളീട്ടുണ്ടെന്നു കേട്ടു. പോയിക്കാണണ്ടേ? ദ്രോണ- അല്ലാ കണ്ടില്ലേ? അശ്വ- കാണുക കഴിഞ്ഞില്ല. എന്നല്ല എപ്പോഴാണു് എഴുന്നള്ളിയതു്, എവിടെയാണു് എഴുന്നള്ളിയിരിക്കുന്നതു്, എന്താ എഴുന്നള്ളിയ കാര്യം, ഒന്നും മനസ്സിലായില്ല. ദ്രോണ- മര്യാദയേറുന്നൊരു ധർമ്മജന്റെ കാര്യങ്ങളോരോന്നിവിടത്തിൽ വന്നു ദുര്യോധനൻ തന്നൊടു ചൊല്ലുവാനായ് ധൈര്യാലെഴുന്നള്ളി ജഗന്നിവാസൻ 1 ഇന്നലെ വൈകുന്നേരം ഇവിടെയെഴുന്നള്ളി ധൃതരാഷ്ട്രരേയും ദുര്യോധനനേയും കണ്ടു് അപ്പോൾത്തന്നെ വിദുരരുടെ ഭവനത്തിലേയ്ക്കു് എഴുന്നള്ളി. അവിടെയായിരുന്നു താമസം. ഭീഷ്മരും ഞാനും കൂടി അവിടെപ്പോയിരുന്നു. ഞങ്ങളെ കണ്ടാപ്പോൾ ഭഗവാൻ, “ഊറ്റക്കാരായനേകം ഗുണമുടയ ഭവാ- ന്മാർകളെത്തത്ര വന്നി- ട്ടേറ്റം മര്യാദ നോക്കുമ്പൊഴുതു വഴിയെ ഞാൻ കണ്ടുപോരേണ്ടതാണു്.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/99&oldid=202602" എന്ന താളിൽനിന്ന് ശേഖരിച്ചത്