ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊമ്പൊടിഞ്ഞ മുറം

<poem> തേൻപൊടിഞ്ഞ മൊഴിമാർ കുലങ്ങളാ- ലൻപൊടാഞ്ഞു തഴുകുമ്പൊളല്ലയോ കൊമ്പൊടിഞ്ഞു നിപതിച്ചു നീ-യക- ക്കാമ്പിടിഞ്ഞു. മുറമേ തപിപ്പു ഞാൻ

കൂട്ടിമാൻ മിഴികളാത്മകാന്തരേ ക്കാട്ടിലും 'ചതുരനെന്നതേവരെ സ്പഷ്ടമെണ്ണിയ നിനക്കു വന്നൊരി- ദ്ദൃഷ്ടിദോഷമതിമാത്രദുസ്സഹം!

പന്തണിസ്തനഭരം കുലുക്കിയും, ചന്തമുള്ള വിരൽകൊണ്ടു തട്ടിയും, ദന്തിയാനകളെടുത്തു ചേറുമോ ഹന്ത നിന്നെയിനിമേൽ സൂഹൃന്മണേ?

കാപ്പുതമ്മിലിടയുന്ന താളമോ- ടൊപ്പമെന്നു പലപാട്ടു പാടി നീ ഇപ്പൊളായവ മനംതപിക്കുമാ- റോപ്പെതെന്നി ഗതിയുള്ളതെന്തുവാൻ?

അമ്മനോഹര ദിനങ്ങളൊക്കെയും മന്മുറോത്തമ! മറഞ്ഞുമാഞ്ഞുപോയ്! ജന്മികൾക്കു വിധിയേവമാണു ഹാ സമ്മതിച്ചത_തിൽ മാഴ്കിടായ്ക നീ!

നെല്ലുകില്ലവ തരംതിരിക്കുവാൻ നല്ല വൈദുഷി കലർന്നൊരങ്ങയെ ചൊല്ലെഴുന്ന മമ 'മൂത്തി' വിസ്മരി- ക്കില്ലതോർത്തു ചെറുതാശ്വസിക്കുക!


(സഞ്ജയൻ പുസ്തകം 2 ലക്കം 7, 1937 ജൂലായ് 16 പുറം 196)