ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കള്ളുനമ്പ്യാരുടെ പടപ്പുറപ്പാട്*

|കേരളത്തിലെന്നല്ല ഇന്ത്യാരാജ്യമൊട്ടുക്കുതന്ന, കേൾവി പരത്തുവാൻ കോളുണ്ടായിരുന്നതും, പക്ഷേ അപ്രതീക്ഷിതമായ ഒരത്യാഹിതം നിമിത്തം, മുടങ്ങിപ്പോയതുമായ ചങ്ങലംപരണ്ടയിലെ ഒരു വമ്പിച്ച പ്രതിഷേധ പ്രകടന കോലാഹാസംരഭത്തിന്റെ ചരിത്രമാണ് താഴെ ചേർക്കുന്നത്.)

 കൊതുകേറെടത്തിലെക്കള്ളുനമ്പ്യാർ,
എഴുപത്തിനാലു കഴിഞ്ഞ നമ്പ്യാർ,
ഉച്ചതിരിഞ്ഞും തൊട്ടു നമ്പ്യാർ
മുത്തപ്പൻപൂജ നടത്തുന്നുണ്ടേ;
ഓരാന്നായ് കുപ്പിയതൊഴിയുന്നുണ്ടേ;
മീൻമുള്ള കുന്നുപോൽ കൂടുന്നുണ്ടേ.
നാഴിക പത്തു വെളുപ്പുള്ളപ്പോൾ
പാട്ടും കവിത തുടങ്ങി നമ്പ്യാർ,
കൊട്ടും കലാശം തുടങ്ങി നമ്പ്യാർ,
വാവിട്ടു പൊട്ടന്നലറി നമ്പ്യാർ.
“ആരാടാ ചാപ്പാനാ? ചാപ്പോറുപ്പേ
പൊരിച്ചമീങ്കണ്ടില്ലേച്ചാപ്പോറുപ്പേ!
നീയിങ്ങു വന്നാട്ടേ ചാപ്പോറുപ്പേ
വേഗമൊരുങ്ങിക്കോ ചാപ്പോറുപ്പേ
നമ്മൾക്കു നാടൊന്നു ചുറ്റിവരണം
അന്തിക്കുതന്നെ പുറപ്പെടണം,
വാല്യക്കാരെല്ലാരുമൊത്തുവരട്ടെ,
ലേശൊന്നു പള്ളയിലാക്കിക്കോട്ടേ,
പന്തമപതു ചുറ്റിക്കോട്ടേ.
ചുട്ടായ മൂന്നൂറു കെട്ടിക്കോട്ടേ,
പെരിങ്കളത്തുള്ള പെരുമലയൻ
മലയനത്തന്നെ വിളിപ്പിക്കണം:
മുപ്പത്തിരണ്ടു മലയച്ചെണ്ടെ
മുമ്പിൽ നടക്കേണം ചാപ്പോറുപ്പേ
മൂന്നും പതിമൂന്നാം പീപ്പി വേണം,
പന്ത്രണ്ടെലത്താളം വേറെ വേണം.
നൂറു കൊടിക്കുറ പുത്തൻകൂറ
പെരുമുളത്തുമ്പത്തു കെട്ടിക്കണം,
വാളും പരിചക്കാർ നാലു വേണം,

•കോൺഗ്രസ്സ് മന്ത്രിസഭ സേലം ജില്ലയിൽ മദ്യവർജനം നടപ്പിൽ വരുത്തുന്നതിനെ പ്രമാണിച്ച്