ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചിന്താതരംഗിണി


1

അന്തിച്ചുകപ്പംബരമാം വനത്തിൽ-
ച്ചെന്തീ പടർന്നുള്ളതുപോലെ കാണായ്
ജഗതശഷം ചാരമാക്കാത്ത-
പ്രദീപ്തിയാൽ മാസമായി വിളങ്ങി-

ഞാനോ, തനിച്ചു ഗവിഷാദഭാരം
വഹിച്ച ഫാലത്തെയിടത്തു കയ്യാൽ
താങ്ങ, കിഴക്കൻ കടലിൽക്കുളിച്ചു
കുളിർത്ത കാറ്റേല്ക്കുകയായിരുന്നു.

നാനാജനം തിങ്ങി വസിച്ചിടുന്ന
വൻ പട്ടണത്തിന്റെയുലർച്ചയൊന്നും,
സുമേരുശൃംഗത്തിനു തുല്യമാകു-
മച്ഛന്ദശാലോപരി കേട്ടതില്ല.

ശരീരമീരട്ടൊരിടത്തനങ്ങാ -
തിരിക്കവേ ചഞ്ചലമായ മനസ്സോ,
ഗിമിച്ചു ദൂരത്തു, നിരങ്കുശം, വൻ-
കാറ്റിൽപ്പറക്കും ചെറുപഞ്ഞിപോലെ

അതേ; മനസ്സാകുമീപ്പറാവു
തൽപഞ്ഞ്ജരം വിട്ടു വയറ്റത്തിലൂടെ
ഒരോമനപ്പെൺകൊടിതൻ ശ്ര
പ്പൂങ്കാവിനെത്തേടുകയായിരുന്നു!

അല്ലായ്കിലെന്തിന്നലയുന്നു പെണ്മാൻ-
കണ്ണാൾക്കിരിപ്പെൻ ഹൃദയത്തിലല്ലാ
ചാപല്യമേ നില്ക്കുക. കയ്യിലുള്ള
മൂത്തിനു മുങ്ങിത്തിരയേണ്ടതില്ല.

അതാ! ശരൽപ്പൗർണ്ണമിരാവിലാദ്യം
വിരിഞ്ഞൊരാമ്പൽക്കുസുമം കണക്ക്,
കിനാവിലും കൂടിയ ഹാ കളങ്ക-
മേശാത്ത ദിവ്യാനനമുല്ലസിപ്പ.

തെറ്റിദ്ധരിച്ചെന്നാരു നാളിലെന്തോ
മറുത്തു ഞാൻ ചൊന്നതു കാരണത്താൽ,
ഉഷസ്സിലോജലത്തിനൊപ്പം
ബാഷ്പം നിറഞ്ഞുള്ള വിമോചനങ്ങൾ