ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നാലെ ചാത്തുവും പോകുന്നുണ്ടേ പുത്തൂരം വീട്ടിലെ കുഞ്ഞിച്ചാത്തു ചുടലപ്പറമ്പിലും ചെന്നിറങ്ങി മുനപോയ വാളൊന്നു വീശിയമ്മാൻ പഴയമുറമൊന്നിളക്കിയമ്മാൻ അരിശമാർന്നിങ്ങനെ ചൊല്ലിയമ്മാൻ

“ഒയ്യാരം വീട്ടിലെച്ചന്തുമേനോൻ നാടെങ്ങും കേൾവി പരന്ന മേനോൻ അടവും തടവുമറിഞ്ഞോനല്ലോ അങ്കക്കൈയൊന്നുമറിഞ്ഞോനല്ലോ ഉശിരുണ്ടെന്നാകിലെഴുന്നേല്ക്കട്ടെ ഞാൻ വെട്ടും വെട്ടു തടുത്തീടട്ടെ.” എന്നു പറഞ്ഞൊന്നമർന്നമ്മാമൻ താഴ്ചയിൽ നീക്കിത്തെറുക്കുന്നുണ്ടേ ഓതിരമാഞ്ഞോങ്ങി വെട്ടുന്നുണ്ടേ വെട്ടാക്കടകം തടുക്കുന്നുണ്ടേ നിലയിൽത്തിരിഞ്ഞൊന്നു നീട്ടുന്നുണ്ടേ പൂക്കുമുനയ്ക്കു തിരിയുന്നുണ്ടേ.

പോരിൽത്തളർന്നു കിതച്ചമ്മാമൻ നെറ്റിവിയർപ്പു തുടയ്ക്കുന്നല്ലോ പുത്തൂരം വീട്ടിലെക്കുഞ്ഞിച്ചാത്തു ഇളനീരു വെട്ടിക്കൊടുക്കുന്നല്ലോ. അമ്മാന്റെ കോപ്രാട്ടി കണ്ടോരെല്ലാം ചുറ്റും നിരന്നു ചിരിക്കുന്നല്ലോ. പിന്നെപ്പറയുന്നുണ്ടുണ്ണ്യമ്മാമൻ “ഇനിയും ഞാൻ വെട്ടൊന്നു വെട്ടും ചാത്ത്വേ മാനത്തു ചാടിക്കുതിച്ചു പൊങ്ങി- ത്തടവില്ലാത്തോതിരം വെട്ടും ചാത്ത്വേ നോക്കിത്തടുത്തോട്ടെ ചന്തുമേനോൻ.”

അന്നേരം ചൊല്ലുന്നു ചാത്തുവല്ലോ പുത്തൂരംവീട്ടിലെക്കുഞ്ഞിച്ചാത്തു; “അതുമാത്രം ചെയ്യൊല്ലേ പൊന്നമ്മാമാ താഴത്തു പാറയൊന്നുണ്ടമ്മാമാ പാറപ്പുറത്തേയ്ക്കു ചാട്യോരാരും തന്നില്ലം കണ്ടു മരിച്ചോരല്ല അമ്മാന്നു മൂക്കത്തരിശമാണേ അയ്മ്പതിനപ്പുറക്കാലമാണേ കളരിച്ചോടില്ലാത്ത കാലുമായി



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)