ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിടപ്പറയിലെ കശപിശ

‘ജർമ്മനി റഷ്യയോടേറ്റ തമാശയെ- ന്നമ്മിണി, കേൾക്കേണ്ടേ, തങ്കം?- ’ആയതു നില്ക്കട്ടെ, തെക്കേതിൽക്കുണ്ടുണ്ണി- നായരും ഭാര്യയും തമ്മിൽ‘- കൊല്ലം രണ്ടായില്ല, തങ്ങളിൽ ത്തെറ്റുക- യില്ലെന്നു ചൊല്ലീട്ടക്കൂട്ടർ’- ‘ചോണനും ചക്കരപ്പാവും കണക്കല്ലേ നാണിയും നായരും വാണൂ?- ’ഒന്നോർത്തു നോക്കു നീ, യിമ്മഹാഘട്ടനം മന്നാകെയിട്ടു കുലുക്കും‘ ’തെക്കേതിൽ നിന്നുള്ള കോലഹലത്താലി- ല്ലാർക്കും ചെവിക്കിങ്ങു സ്വൈരം1‘ ’ഈ യുദ്ധമിങ്ങോട്ടു നീങ്ങുകയാണെങ്കിൽ- പ്പായേണ്ടതെങ്ങോ തങ്കം?- ‘നാടു വിടുന്നില്ലാ നായരെന്നകിലീ വീടു നാം തീർച്ച വിടേണം!’ അയ്യയ്യേ, രാഷ്ട്രീയകാര്യം ഞാനോതുമ്പോൾ നിയ്യോരോ നിസ്സാരക്കൂട്ടം‘- മുന്നിലത്തെക്കുണ്ടു കാണാതെ നക്ഷത്ര- മെണ്ണി നടക്കുന്നു നിങ്ങൾ’- ‘മിണ്ടാതിരി പെണ്ണെ! നിന്നോടിക്കാര്യങ്ങൾ മിണ്ടിയ ഞനല്ലേ പ്രാന്തൻ?’ നാവനങ്ങുന്നതു കേൾക്കുവാൻ വയ്യെങ്കിൽ- പ്പാവയെ വാങ്ങിവെച്ചോളു.‘

  • * *

(കവിവാക്യം)

അങ്ങേതിൽ നയരും ഭാര്യയും തങ്ങളി- ലിങ്ങേതിലുള്ളത്രയില്ലാ! (ഹാസ്യഞ്ജലി, പുറം 97, വിശ്വരൂപം, പുസ്തകം 1, ലക്കം 10, 1941 മെയ്, പുറം 319)



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)