ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

== അർശോരോഗലക്ഷണം അഥവാ കലിയുടെ കളി == (താഴെ ചേർക്കുന്ന അർശോരോഗലക്ഷണവർണ്ണനം ഒരു പഴയ താളിയോലഗ്രന്ഥത്തിൽ നിന്നു കിട്ടിയതാണ്‌. രാഹുകാലവിധിയെപ്പോലെ, തമിഴന്റെ വങ്കത്തത്തിൽ നിന്നാണോ ഇതിന്റേയും ഉത്പത്തിയെന്നു് ഞൻ അറിയുകയില്ല. കലിയുഗത്തിൽ മനുഷ്യന്ന് മരിക്കാൻ ഹേതുക്കൾ പലതും ഉണ്ടാകമെന്നാണു് ഇതിന്റെ ആന്തരതത്ത്വം. ബാഹ്യലക്ഷണങ്ങളിൽ നിന്നു് പെട്ടെന്നു വല്ലതും അനുമാനിയ്ക്കുന്നത്‌ അപായകരമാണെന്ന ഒരു പാഠവും, വേണമെങ്കിൽ ഇതിൽനിന്നു തന്നെ പഠിക്കാം. ഏതായാലും ഇതിന്നു മുമ്പ്‌ വായനക്കാരിലാരും-അഷ്ടവൈദ്യന്മാരുൾപ്പെടേ- ഇത്ര വലിയ ഒരു ലക്ഷണവർണ്ണനം കണ്ടിരിക്കുവാൻ ഇടയില്ലാത്തതുകൊണ്ട്, ഇത് അവർക്ക് കൗതുകപ്രദമെങ്കിലുമാകുമെന്ന് കരുതിയും, പരിഷ്കൃതരാജ്യങ്ങളിലെ പോലീസ്സു ഡിപ്പാർട്ടുമെന്റുകൾക്ക് ഇതിൽപ്പറയപ്പെട്ട തത്ത്വങ്ങൾ വല്ല തരത്തിലും പ്രയോജനപ്പെട്ടേക്കാമെന്നാശിച്ചുമാണ്‌ ഈ ശാസ്ത്രാംശത്തെ ഇവിടെ ചേർക്കുന്നത്. ഈ ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള ഗ്രന്ഥം ബ്രഹ്മാവു് നാരദന്ന് ഉപദേശിച്ചതുപോലെയാണ്‌ എഴുതപ്പെട്ടിട്ടുള്ളതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.)

നാരദൻ പറഞ്ഞു:- കലികാലേ ഫലിക്കുന്ന വൈദ്യഗുട്ടുകളിന്നിയും അറിവാന്നടിയന്നാശ പെരുകുന്നു പിതാമഹ!

ബ്രഹ്മാവു പറഞ്ഞു:- ദുനിയാവിങ്കലർശസ്സെ- ന്നറിയും രോഗരാജനെ മടികൂടാതെ വർണ്ണിക്കാ- മിനി ഞാൻ, കേൾക്ക നാരദ!

ചരകൻ, സുശ്രുതൻ തൊട്ട മുനിമാർക്കുമതേവിധം വാഹടാചാര്യനും തെറ്റു പറ്റീട്ടുണ്ടതിലോർക്കണം.

മറ്റു മൂന്നു യുഗത്തിൽ പ്പോ- ലീ രോഗം കലിയെങ്കിലും



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)