ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഞ്ജയൻ പ്രസിദ്ധപ്പെറ്റുത്തിയിട്ടുള്ള പദ്യകൃതികളെ "ഹാസ്യാഞ്ജലി" എന്ന പേരിൽ ഇതാ വീണ്ടും പൊതുജനസമക്ഷം സമർപ്പിച്ചുകൊള്ളുന്നു.
ഇത്രയും കഴിഞ്ഞ ആഗസ്റ്റ് അവസാനം എഴുതി വെച്ചതായിരുന്നു. ശ്രീ എം ആർ നായർ സെപ്റ്റംബർ 13-നു അന്തരിച്ചു. മേലെഴുതിയിട്ടുള്ളതിനോട് ഇന്നു വല്ലതും കൂട്ടിച്ചേർക്കുവാൻ ഞാൻ ശക്തനല്ല. സൗഹൃദത്തിന്റെ കണ്ണീർപോലും 'ഹാസ്യാഞ്ജലി'യുടെ ഏടുകളെ നനയ്ക്കുവാൻ അദ്ദേഹം അനുവദിക്കുമായിരുന്നില്ല.

മൂടാടി
10-10-'43 സി എച്ച് കുഞ്ഞപ്പ