ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ ഹൃദയം ലോകത്തോടൊപ്പം സ്പന്ദിക്കുന്നതാണ്, ലോകത്തോളം വലുപ്പമുള്ളതാണ്. തികഞ്ഞ ശുഭാപ്തി വിശ്വാസം കൊണ്ട് അഴിയാക്കരുത്താണ്ടതുമാണ്. വിപുലമായ സഞ്ജയസാഹിത്യത്തിന്റെ താരതമ്യേന ചെറിയൊരു ഭാഗം മാത്രമേ തനിപദ്യരൂപത്തിലുള്ളു. ഗദ്യത്തിനിടയിൽ ചമ്പുമാതൃകയിൽ കാണുന്ന പദ്യഭാഗങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അവ ആദ്യം ആര് ഭാഗങ്ങളിലായും പിന്നീട് കുറച്ചുകൂടി വലിയ രണ്ടുഭാഗങ്ങളിലായും നമുക്ക് സമാഹൃതമായി കിട്ടിയിട്ടുണ്ടല്ലോ. ആസ്വാദനത്തിന്റെ സാംസ്കാരിക തലത്തിൽ, സാഹിത്യത്തിന്റെ മുഖ്യധാരയ്ക്കെന്ന പോലെ, അത്രതന്നെ പ്രധാനമായ ഒരു ധർമ്മം ഹാസ്യ സാഹിത്യത്തിന്നും നിർവഹിക്കാനുണ്ടെന്നു സഞ്ജയൻ വിശ്വസിച്ചു. വിശ്വാസവും വിചാരവും വാക്കും പ്രവൃത്തിയും ഏകോപിപ്പിച്ചു നിർത്തുന്ന ഉദാത്തമായ ആത്മഭാവത്തിന്റെ തേജസ്സുകൊണ്ട് ആ സാഹിത്യ ശാഖയെ കുഞ്ചൻനമ്പ്യാർക്ക് ശേഷം വന്നുമൂടിയ ഇരുട്ടിന്റെ യുഗത്തിൽ നിന്ന് ഒരു പുതുപ്പിറവിയിലേക്ക് ഉപനയിക്കുകയും നവീന ചക്രവാളവുമായി പരിചയപ്പെടുത്തുകയും ആ ചക്രവാളത്തിന്റെ വിസ്ത്രുതിയോളം വ്യാപിക്കാനുള്ള പ്രാപ്തിയും ആത്മബലവും ഉളവാക്കി വളർത്തുകയുമാണ് സഞ്ജയൻ ചെയ്തത്. അത്രയും ചെയ്തു തീർക്കാൻ അദ്ദേഹത്തിന്ന്അനുവദിച്ചു കിട്ടിയ സമയമാകട്ടേ, ഒരു പതിറ്റാണ്ടു നിറച്ചുണ്ടായിരുന്നുമില്ല!