ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒളി മങ്ങിയ കർമ്മസാക്ഷിയെ- പ്പുതുകൊണ്ടൽത്തൂണി ചേർത്ത മഞ്ചലിൽ ചതിചെയ്തു കിടത്തിയെങ്ങു നീ നടകൊള്ളുന്നതു കാലദേവതേ?

ഒരു കർക്കടകപ്പിശാചുണർ- ന്നലറി,പ്പാതിരയിങ്കലിന്നലെ കൃപ വിട്ടു പറിച്ചു താഴ്ത്തിപോ- ലൊരു രാവിൽ തല ചായ്ച്ച വള്ളിയെ.

തവ ശാഖകൾ നീട്ടി വാനിലെ- ക്കയി ദൈവത്തൊടിരന്നിടേണ്ട നീ, മതിയാക്കുക ചൂതമേ, നമു- ക്കിനി മോക്ഷം ചുടലപ്പറമ്പിലാം!

അഥവാ മമ ബന്ധുവല്ല നീ ഒരു മാവിൻ വിറകല്ലയോ ക്ഷണാൽ കനിവറ്റ ചിതാഗ്നിയിങ്കലെൻ- പ്രിയതൻ പൊന്നുട-ലോർക്ക വയ്യ മേ.

മമ മാനസവും പൊരി,ഞ്ഞതേ ചിതയിൽത്തന്നെ കിടന്നു കത്തവേ അരുതെന്നു വിലക്കിയില്ലയോ കരയും കാർനിര കണ്ണുനീരിനാൽ?

കനകത്തെയുരുക്കിയൂതിയാ- ലതു തങ്കത്തകിടായി വന്നിടാം; തളിർമേനിയിതിന്നു, ഹന്ത, പൊൻ- നിറമാ-ണെന്തിവർ ചെയ്‌വു കശ്മലർ?

                V

കവിതേ, കദനാമയത്തിലും ശുഭ നീ സ്വാഗത,മസ്മദാംബികേ! തവ ദാസരിലന്ത്യനാമിവൻ വിധി വഞ്ചിച്ച മഹാദരിദ്രനാം.

തിരുമേനിയിലദ്ധ്വഖേദജം വെളിവായ്ക്കാണ്മു വിയർപ്പുതുള്ളികൾ ഒരു രാഗി വിടും നിരാശതൻ നെടുവീർപ്പിൽത്തനു വാടുകില്ലയോ?



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)