ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തവ ചേവടിയിങ്കലർച്ചന- യ്ക്കിടയൻ നേടിയ പൂക്കൾക്കൂടിയും ചെലവായ്ക്കഴിയുന്നിതംബികേ, മൃതിമൂർത്തിക്കു സപര്യ നല്കുവാൻ

പുതുപിച്ചകസൂനമെന്നപോൽ മൃദുവാം കാൽൽത്തളിരിൽത്തളിക്കുവാൻ ഇനിയുള്ളതെനിക്കു ഹാ, തിലോ- ദകമത്രേ; മൃതഭാര്യനല്ലി ഞാൻ?

നറുമുത്തൊളി വീശിയെന്മനം വികസിപ്പിച്ച മനോജ്ഞസുസ്മിതം മരവിച്ചു ദഹിച്ചു പോയി, മ- റ്റൊരു ദീപം നഹി മേ ദയാലയേ!

അയി, വിശ്വവിധാത്രി, യത്ഭുതാ- വഹമാം നിൻ മുകുരത്തിലല്ലയോ തെളിയിച്ചു നിരങ്കമാം പ്രിയാ- മുഖചന്ദ്രന്റെ ശരിപ്പകർപ്പു ഞൻ?

അതിതാ മറയുന്നു, രാത്രിതൻ മറയിൽപ്പഞ്ചമിനാളിലിന്ദുപോൽ, സ്മൃതിബിംബിതകാന്തിയായ് തമോ- മയമാം കാലകരാളസിന്ധുവിൽ.

ഇണയൊത്തു വസിപ്പതിന്നിട- യ്ക്കൊളിയമ്പേറ്റു പതത്രി വീഴവേ, സ്വയമാദികവിക്കുയർന്നതാം ചുടുകണ്ണീരു തുടച്ച കൈകളാൽ.

വിധി, വന്‌ചതിയല്പ്പിളർന്നൊരെൻ കരളങ്ങുന്നു തലോടുകില്ലയോ? ദയതൻ ജനയിത്രിയല്ലി നീ കവിതേ, ഹാ, ദയനീയനല്ലി ഞാൻ? (യുഗ്മകം)

 *           *          *

ഹിമശുഭ്രകുചോത്തരീയമാർ- ന്നിരുകൈ കൂട്ടിയെടുത്ത പൂവുമായ് രവിതൻ കനകാലയ•ത്തിലേ- യ്ക്കിത കാലം പകരുന്നു മൗനമായ്

•ചിങ്ങം രാശിക്കു സ്വർണ്ണവർണ്ണമാണ്‌ കൽ പിക്കപ്പെട്ടിരിക്കുന്നത്.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)