ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നമ്മുടെ അമ്മ

മുലപ്പാലുപോലും വറ്റിവരണ്ട മാർവിടത്തോടും,
ശിലയേയുമലിയിക്കും വീക്ഷണത്തോടും

ഒരു മഞ്ഞപ്പെട്ടി കൈയിലേന്തി നിൽക്കുമിക്കൃശംഗ
പരതന്ത്ര, ദരിദ്രയാം നമ്മുടെയമ്മ!

ഒരു വോട്ടിസ്സവിത്രിക്കു കൊടുക്കുവാനിരക്കുമ്പോ-
ളരുതെന്നു വിലക്കുന്ന കഠിനനുണ്ടോ?

ഒരു വോട്ടു കൊടുക്കുവിൻ കോൺഗ്രസ്സിന്നായടിമത്ത
ച്ചരടിൻറെ പാക്‌ചിരികളുടയ്ക്കുവാനായ്‌!

(സഞ്ജയൻ പുസ്തകം 4 ലക്കം 11, 1937 ഫെബ്രുവരി, പുറം 352)