ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇച്ഛ


വ്രണം കൊതിക്കുന്നിതു മക്ഷികൗഘം;
ധനം കൊതിക്കുന്നിതു ഭൂപരെല്ലാം;
രണം കൊതിക്കുന്നിതു നീചവർഗ്ഗം
ശമം കൊതിക്കുന്നിതു സജ്ജനങ്ങൾ.

ജന്മം


വിദ്വാനും മൂഢനും ശക്തിയുള്ളോനും ശക്തിഹീനനും
പ്രഭുവും ദീനനും പാരിൽ മൃത്യുവിന്നൊക്കെയൊന്നുപോൽ.

ദയ


അറിവില്ലാതെയൊരുത്തൻ
ചെയ്തൊരു തെറ്റിന്നു മാപ്പു നൽകേണം,
എല്ലാ വിഷയങ്ങളിലും
നല്ല പരിജ്ഞാനമാർക്കുമില്ലല്ലോ.

ദുർജനം


ഇഷ്ടം ചൊല്ലുകിലുംതെല്ലും ദുഷ്ടൻ വിശ്വാസ്യനല്ലതാൻ;
അവന്റെ നാവിൽ മധുവുണ്ടുള്ളിലോ ഘോരമാംവിഷം.
വിദ്വാനെന്നാകിലും ദുഷ്ടഹൃത്തായീടിൽ ത്യജിക്കണം
മണി ചൂടുന്നുവെന്നാലും ഫണിപാരം ഭയങ്കരൻ.
ദുഷ്ടൻ കാണിച്ചിടും സ്നേഹമൊട്ടും താൻ വിശ്വസിക്കൊലാ
കാര്യസിദ്ധികഴിഞ്ഞാലസ്നേഹം കണ്ണീർവരുത്തിടും.

"https://ml.wikisource.org/w/index.php?title=താൾ:സുഭാഷിതരത്നാകരം.djvu/3&oldid=174596" എന്ന താളിൽനിന്ന് ശേഖരിച്ചത്