ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുഭാഷിതരത്നാകരം

മൂഢാശയൻ പണ്ഡിതനും ജഗത്തിൽ,
ധർമ്മാശയില്ലെന്നു വരുന്നതാകിൽ.

പരീക്ഷ


ആപത്തിങ്കൽ ബന്ധുപരീക്ഷാ;
യുദ്ധത്തിങ്കൽ ശൂരപരീക്ഷാ;
വിനയത്തിൽത്താൻ വംശപരീക്ഷാ;
യുവതിപരീക്ഷാ ധനഹീനനിലും.

പരോപകാരം


മറ്റുള്ളവർക്ക് ഹിതനായ സുമാനുഷൻ താ-
നറ്റീടിലും കരുതുകില്ല വിരോധമേതും;
ചുറ്റും മുറിക്കുമൊരു വെണ്മഴുവിൻ മുഖത്തിൽ
തെറ്റെന്നു ചന്ദനമരം മണമേറ്റിടുന്നു.

പൊന്നിൻ കുണ്ഡലമല്ല ശാസ്ത്രമതുതാൻ
 കർണത്തിൽ നൽഭൂഷണം;
മിന്നും കങ്കണമല്ല ദാനമതുതാൻ
 പാണിക്കു നൽഭൂഷണം;
ചിന്നീടും കൃപകൊണ്ടലിഞ്ഞവർകൾതൻ
 ദേഹത്തിൽ നൽഭൂഷണം
നന്നായുള്ള പരോപകാരമതു താ;
 നല്ലേതുമേ ചന്ദനം.

മരണം


ഒട്ടേറെനാൾ നിലവിളിച്ചു കരഞ്ഞുഖേദ-
പെട്ടാലുമിങ്ങു വരികില്ല മരിച്ച മർത്യൻ;
നൂനം നമുക്കുമതുതാൻഗതി; വാഴ്വുതുച്ഛം;
ദാനാനുഭോഗസുഖമാർന്നു വസിച്ചുകൊൾക.

മാതാവ്


ഇല്ല മാതൃസമം ദൈവ;മില്ല താതസമൻ ഗുരു;
കർമണാ മനസാ വാചാ തൽപ്രിയം ചെയ്ക സന്തതം.

"https://ml.wikisource.org/w/index.php?title=താൾ:സുഭാഷിതരത്നാകരം.djvu/7&oldid=174600" എന്ന താളിൽനിന്ന് ശേഖരിച്ചത്