ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലേഖനത്തിൽ ടി.കെ.കെ. പൊതുവാൾ ചൂണ്ടിക്കാണിക്കുന്നു. വളഞ്ചിയർ,
വളർവഞ്ചിയരും കോളാഞ്ചിയർ കോൾവഞ്ചിയരും ആണെന്ന പൊതുവാളിന്റെ
വ്യുത്പത്തി യുക്തിയുക്തമാണ്. വളർവഞ്ചിയർ എന്നാൽ വലിയ കപ്പൽ
നടത്തുന്നവർ എന്നും കോളാഞ്ചിയർ എന്നാൽ കോളിൽ (കാറ്റിൽ) വഞ്ചി
നടത്തുന്നവർ എന്നും അർത്ഥമെടുക്കണം. കോൾവഞ്ചി പായ്ക്കപ്പലാകണം. ജങ്കും
(ചോങ്ക്) പായ്ക്കപ്പലാണ്--- 12 പായകൾ ഉണ്ടാകും. 13-ാം നൂറ്റാണ്ടുവരെ ഇവരുടെ
കപ്പൽക്കച്ചവടം അഭിവൃദ്ധിയിലായിരുന്നു. ക്രമേണ വിദേശീയരുടെ ആക്രമണവും
കടൽക്കൊള്ളക്കാരായ പറങ്കികളുടേയും മറ്റും നിരന്തര ശല്യവും കാരണം
കേരളീയരുടെ കപ്പൽ കച്ചവടം അധഃപതിച്ചു. കപ്പൽകച്ചവടത്തിന്റെ നല്ലകാല
ത്തെഴുതിയ കൃതിയാകാം പയ്യന്നൂർപാട്ടെന്ന നിഗമനം ശരിയാകണമെന്നില്ല. പഴയ
കഥകളെ അടിസ്ഥാനപ്പെടുത്തി പിന്നീടും കൃതികളെഴുതാമല്ലോ. ചിറയ്ക്കൽ
ബാലകൃഷ്ണൻ നായർ ഇതിന്റെ പഴമയെപ്പറ്റി വളരെ ആവേശത്തോടെ
എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: "കണ്ടുകിട്ടിയിടത്തോളം പ്രാചീന കൃതികളെ
സശ്രദ്ധം പരിശോധിച്ചാൽ പയ്യന്നൂർ പാട്ട് ആണ് ഭാഷയാലും ഇതിവൃത്തത്താലും
രീതിയാലും ആദ്യത്തെ സ്വതന്ത്രമലയാളകൃതി എന്നു സമ്മതിക്കാവുന്നതേയുള്ളൂ
(തെര. പ്രബ. പേ. 94).

'ആദ്യത്തെ സ്വതന്ത്രമലയാളകൃതി' എന്നു പറയുമ്പോൾ അസ്വതന്ത്ര
കൃതികൾ വേറെയുണ്ടാകാം എന്നു ധ്വനിയുണ്ട്. 'ചരിത്രദൃഷ്ട്യാ വിലപ്പെട്ട ഒരു
പ്രാചീന കൃതി' എന്നു പറഞ്ഞാൽതന്നെ ധാരാളമായി. അതിശയോക്തിയിലേക്കു
കടക്കാതെയിരിക്കുമ്പോഴാണല്ലോ നാം സത്യത്തോടടുക്കുക. 13-ാം നൂറ്റാണ്ടോ
പതിനാലാം നൂറ്റാണ്ടോ ആകാം പാട്ടിന്റെ കാലമെന്ന അഭിപ്രായം
അംഗീകരിക്കെത്തന്നെ പാട്ടിന് പിൽക്കാലത്ത് ചില രൂപഭേദങ്ങൾ സംഭവിച്ചു
എന്നുകൂടി അംഗീകരിക്കണം.

47

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/101&oldid=201171" എന്ന താളിൽനിന്ന് ശേഖരിച്ചത്