ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഷാപരിണാമപഠനത്തിൽ പയ്യന്നൂർ
പാട്ടിന്റെ പ്രാധാന്യം

ഡോ. എം. ലീലാവതി

വാനരന്നും നരന്നും ഇടയ്ക്കുള്ള വിട്ടുപോയ കണ്ണി (missing link) കണ്ടെത്തിയാൽ
നരവംശശാസ്ത്രജ്ഞന്മാർക്ക് അതൊരു നിധിയാണ്. അതുപോലെയുള്ളാ
രാഹ്ളാദം മലയാള സാഹിത്യത്തിന്റെയും മലയാള ഭാഷയുടെയും ചരിത്രം
എഴുതുന്നവർക്ക് ഡോക്ടർ സ്കറിയാ സക്കറിയ നല്കിയിരിക്കയാണ്. ജർമനിയിലെ
ട്യൂബിങ്ങൻ സർവകലാശാലയുടെ നിലവറകളിൽ നിന്ന് തട്ടിയെടുത്ത് അദ്ദേഹം
കൊണ്ടുവന്ന പയ്യന്നൂർപാട്ടും പഴശ്ശിരേഖകളും ഭാഷയുടെ വികാസപരിണാമങ്ങൾ
പഠിക്കുന്നവർക്ക് ഏറെ വിലപ്പെട്ടവയായിരിക്കും. അതുകണ്ടെടുക്കുന്നതിലും ഒരു
സംശോധിതപാഠം പ്രസിദ്ധപ്പെടുത്തുന്നതിലും അദ്ദേഹം സഹിച്ച അളവറ്റ
ക്ലേശങ്ങൾ ഗവേഷകർക്ക് മാതൃകയാവും. ഈ അമൂല്യസേവനത്തിന്റെ പ്രാധാന്യം
ഭാഷാപഠനത്തിലേർപ്പെടുന്നവർ മറക്കുകയില്ല.

ഡോക്ടർ ഗുണ്ടർട്ടിന് പയ്യന്നൂർപാട്ടിന്റെ ആദ്യത്തെ നൂറ്റിനാല്
'ഈരടി'കൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നും അദ്ദേഹത്തിന്റെ കൈവശമു
ണ്ടായിരുന്ന “ഏട്ടിന്റെ പോക്കിനെപ്പറ്റിയാതൊരറിവുമില്ല" എന്നുമാണ് കേരള
സാഹിത്യചരിത്രത്തിൽ ഉള്ളൂർ രേഖപ്പെടുത്തിയിരിക്കുന്നത് - "ഏട്ടിന്റെ
പോക്കിനെപ്പറ്റി" വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല, അതിനെ വീണ്ടെടുത്തു
കൊണ്ടു വരികയും ചെയ്ത ഡോക്ടർ സക്കറിയയെ ഉചിതമായി ആദരിക്കാൻ
‘യാവജ്ജീവം' ഉദ്യമങ്ങളിൽ മുഴുകിയ ഉള്ളൂരിനെപ്പോലുള്ളവർക്കേ കഴിയൂ.

ഗുണ്ടർട്ടിന്റെ വിവരണത്തിൽ ഉദ്ധരിച്ച കുറച്ചു വരികൾ മാത്രമേ സാഹിത്യ
ചരിത്രത്തിൽ ഉള്ളൂരും രേഖപ്പെടുത്തിയിട്ടുള്ളൂ. അതുവെച്ചുകൊണ്ട് ഉള്ളൂർ
പറഞ്ഞത് ആവർത്തിക്കാനേ പിമ്പേവന്നവർക്കു കഴിഞ്ഞിട്ടുള്ളൂ. ഇന്നിതാ - ഡോ.
സക്കറിയക്കു സ്തുതിയായിരിക്കട്ടെ- 104 പാട്ടുകളും മുന്നിലുണ്ട്. ഈരടികളല്ല.
മിക്കവയും നാലടികൾ. ചിലത് വിപുലതരവും. മലയാള ഭാഷയുടെ വികാസ
പരിണാമങ്ങൾ അനുലേഖനം ചെയ്യുന്നവർക്ക് ഈ ആധികാരിക രേഖ
വഴിവെളിച്ചമാവും. ഇതിന്റെ കാലം പതിമൂന്നോ പതിന്നാലോ നൂറ്റാണ്ടായിരിക്കാം
എന്ന് ഉള്ളൂർ പറയുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാമചരിതത്തിലെയും ഇതിലെയും
ഭാഷ എത്ര വ്യത്യസ്തം! ഒരേ പ്രദേശത്ത് ഒന്നു രണ്ടു നൂറ്റാണ്ടിനിടയ്ക്കു വന്നു
ചേരാവുന്നതിൽ കൂടുതൽ അകലം ഇവയിലെ ഭാഷകൾക്കുണ്ട്. അകലത്തിന്റെ
ഹേതു പ്രദേശം വ്യത്യസ്തമായതു മാത്രമായിരിക്കുമോ? അങ്ങനെ, പ്രദേശം എന്ന

48

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/102&oldid=201173" എന്ന താളിൽനിന്ന് ശേഖരിച്ചത്