ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlvi

മുണ്ടായിരുന്നു എന്നും കച്ചിൽപട്ടണത്തിൽ ധാരാളമായി കപ്പൽപ്പണിയും
കപ്പൽക്കച്ചവടവും നടന്നുകൊണ്ടിരുന്നു എന്നും പാണ്ഡ്യർ, ചോളർ, ജോനകർ
ഇവർക്കു പുറമേ അപൂർവം ചില ഗ്രീക്കുകാരും അവിടെ മാലുമികളായി താമസിച്ചി
രുന്നു എന്നും മറ്റുമുള്ള വസ്തുതകൾ നാം ഈ ഗ്രന്ഥത്തിൽനിന്നറിയുന്നു.
കപ്പൽപ്പണിയേയും കപ്പൽച്ചരക്കുകളേയുംപററി വിശദമായ വിവരണങ്ങൾ
ഇതിലുണ്ടെന്നും ആ ഭാഗങ്ങളിൽ പ്രയോഗിച്ചിരുന്ന പ്രചാരലുപ്തങ്ങളായ പല
ശബ്ദങ്ങളുടേയും അർത്ഥം ഇപ്പോൾ അറിവാൻ നിർവാഹമില്ലെന്നും ഗുണ്ടർട്ട്
പ്രസ്താവിക്കുന്നു. പുരാതനകാലത്തെ കേരളീയവാണിജ്യത്തെപ്പറ്റി പല പുതിയ
അറിവുകളും നമുക്കു തരുവാൻ പര്യാപ്തമായ പ്രസ്തുതഗ്രന്ഥം
നഷ്ടപ്രായമായിത്തീർന്നിരിക്കുന്നത് ഏറ്റവും ശോചനീയമാകുന്നു.

(കേരളസാഹിത്യചരിത്രം വാല്യം – 1)

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/52&oldid=201079" എന്ന താളിൽനിന്ന് ശേഖരിച്ചത്