ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനറൽ എഡിറ്റർ: ഡോ സ്കറിയാ സക്കറിയ (ജ. 1947). കേരള
സർവകലാശാലയിൽനിന്നു മലയാളഭാഷയിലും
സാഹിത്യത്തിലും ഫസ്റ്റ്ക്ലാസോടെ മാസ്റ്റർ
ബിരുദം, പ്രാചീന മലയാള ഗദ്യത്തിന്റെ വ്യാകരണ
വിശകലനത്തിന് ഡോക്ടറേറ്റ്. ചങ്ങനാശ്ശേരി
സെന്റ് ബർക്ക്മാൻസ് കോളജിലെ മലയാള വിഭാഗ
ത്തിൽ അധ്യാപകൻ. 1986-ൽ ട്യൂബിങ്ങനിലെ
ഗുണ്ടർട്ട് ഗ്രന്ഥശേഖരം വേർതിരിച്ചറിഞ്ഞു. 1990–
91-ൽ അലക്സാണ്ടർ ഫൊൺ ഹുംബോൾട്ട് ഫെലോ
എന്ന നിലയിൽ ജർമ്മനിയിലെയും സ്വിറ്റ്സർ
ലണ്ടിലെയും ലൈബ്രറികളിലും രേഖാലയങ്ങളിലും
നടത്തിയ ഗവേഷണ പഠനത്തിന്റെ വെളിച്ചത്തിൽ,
ഡോ ആൽബ്രഷ്ട് ഫ്രൻസുമായി സഹകരിച്ച്
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിൽ ആറുവാല്യ
മായി എട്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 1993-ൽ ജർമ്മൻ
അക്കാദമിക് വിനിമയ പരിപാടിയുടെ (DAAD)
ഭാഗമായി ട്യൂബിങ്ങൻ സർവകലാശാലയിൽ നട
ത്തിയ ഫ്രസ്വ ഗവേഷണത്തിനിടയിൽ കൈയെ
ഴുത്തു ഗ്രന്ഥപരമ്പര ആസൂത്രണം ചെയ്തു.
പാഠനിരൂപണം, സാഹിത്യപഠനം, സാമൂഹിക
സാംസ്കാരിക ചരിത്രം, ജീവചരിത്രം, എഡിറ്റിംഗ്,
തർജമ, വ്യാകരണം, നവീന ഭാഷാശാസ്ത്രം,
ഫോക്ലോർ എന്നീ ഇനങ്ങളിലായി ഇരുപത്ത
ഞ്ചോളം പുസ്തകങ്ങളും പ്രബന്ധങ്ങളും മലയാളം,
ഇംഗ്ലീഷ് ജർമ്മൻ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: കരിക്കമ്പള്ളി, ചങ്ങനാശ്ശേരി - 686 102

എഡിറ്റർ: പി ആന്റണി (ജ. 1967). മഹാത്മാഗാന്ധി സർവ
കലാശാലയിൽനിന്ന് രണ്ടാം റാങ്കോടുകൂടി എം. എ.
പാസ്സായി. അതേ സർവകലാശാലയിലെ സ്കൂൾ
ഓഫ് ലറ്റേഴ്സിൽ വടക്കൻപാട്ടുകളെക്കുറിച്ചു
ഗവേഷണം നടത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/8&oldid=200978" എന്ന താളിൽനിന്ന് ശേഖരിച്ചത്