ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്രയുമല്ല കപ്പൽവെപ്പിച്ചിട്ടും
എത്രനെടുന്നിതർത്ഥം ശിവശിവ
വൃത്തിയുംകെട്ടു ധൂർത്തരായെപ്പൊഴും
അർത്ഥത്തെ കൊതിച്ചെത്ര നശിക്കുന്നു
അർത്ഥം എത്രവളരെ ഉണ്ടായാലും
തൃപ്തിവാരാ95 മനസ്സിന്നൊരുകാലം
പത്തു96കിട്ടുകിൽ നൂറുമതിഎന്നും
ശതമാകിൽ സഹസ്രംമതിയെന്നും
ആയിരം97പണം കൈയിൽ ഉണ്ടാകുമ്പൊൾ
അയുതമാകിൽ ആശ്ചർയ്യം എന്നതും
ആശയായുള്ള പാശമതിങ്കന്നു
വെർവിടാതെ കരെറുന്നു മെല്ക്കുമെൽ
സത്തുക്കൾ ചെന്നിരന്നാലയർത്ഥത്തിൽ
സ്വല്പമാത്രം കൊടാചില ദുഷ്ടന്മാർ
ചത്തുപൊന്നെരം വസ്ത്രമതുപൊലും
എത്തീടാ98 കൊണ്ടുപൊവാൻ ഒരുത്തർക്കും
പശ്ചാത്താപം ഒരെള്ളൊളം ഇല്ലാതെ
വിശ്വാസപാതകത്തെകരുതുന്നു
വിത്തത്തിലാശപറ്റുകഹെതുവായി
സത്യത്തെ ത്യജിക്കുന്നു ചിലരഹൊ
സത്യം എന്നതുബ്രഹ്മം അതുതന്നെ
സത്യം എന്നു കരുതുന്നു സത്തുക്കൾ
അർത്ഥാശെക്കു വിരുതു വിളിപ്പിപ്പാൻ99
അഗ്നിഹൊത്രാദി ചെയ്യുന്നിതു ചിലർ
ബ്രാഹ്മണ്യംകൊണ്ടു ചിന്തിച്ചുചിന്തിച്ചു100
ബ്രഹ്മാവും ഇശ്ശിദൂർവ്വ101 എന്നും ചിലർ
വിദ്യകൊണ്ടറിയെണ്ടതറിയാതെ
വിദ്വാൻ എന്നു നടിക്കുന്നിതു ചിലർ102
കുങ്കുമത്തിന്റെലെശമറിയാതെ103
കുങ്കുമം ചുമക്കും പൊലെ ഗർദ്ദഭം
കൃഷ്ണകൃഷ്ണ നിരുപിച്ചുകാണുമ്പൊൾ
തൃഷ്ണകൊണ്ടുഭ്രമിക്കുമിത ഒക്കയും
എണ്ണിയെണ്ണികുറുകുന്നിതായുസ്സും104
മണ്ടിമണ്ടികരെറുന്നുമൊഹവും
വന്നുവൊണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലൊതിരുവാതിര എന്നും
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രം അശ്വതിനാളെന്നും

99

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/101&oldid=201768" എന്ന താളിൽനിന്ന് ശേഖരിച്ചത്