ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രാദ്ധമുണ്ടിഹവൃശ്ചികമാസത്തിൽ
സദ്യ എല്ലാം105 എളുതല്ലിനി എന്നും
ഉണ്ണിയെകൊണ്ടുവെൾപിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാൻ എന്നും
കൊണിക്കൽതന്നെ വന്നനിലം ഇനി
കാണമൊ എടുപ്പിച്ചിടരുതെന്നും106
മച്ചകമാക്കി നാലുപുരകളും107
ശിക്ഷയിൽ പണിതീർപ്പിക്കണം എന്നും
കുക്ഷിയിൽ നമുക്കുണ്ടുപദ്രവം
ഭക്ഷിച്ചാൽ ദഹിക്കുന്നില്ല ഒരിക്കാലും
കണ്ണിനുണ്ട് ഒരു കെടുനമുക്കഹൊ
ഉണ്ണുന്നൊർകളെക്കണ്ടാൽ സഹിച്ചീടാ
എന്നുടെ വീടാരത്തിന്റെ കൊണിക്കൽ
തന്നെ നൽകെണം നല്ലവയൽ എന്നും
മംഗലം കഴിക്കെണമവളതി-
ലുണ്ടായൊരു പെൺകിടാവിൻ എന്നും
പുത്തരിക്കു മുഹൂർത്തമതുണ്ടെങ്കിൽ
പ്രത്യക്ഷമാക്കീടാതെ കഴിക്കെണം
ഇത്ഥം ഒരൊന്നു ചിന്തിച്ചിരിക്കവെ
ചത്തുപൊകുന്നു പാപം ശിവശിവ
എന്തിനിത്ര വളരെപ്പറയുന്നു108
ചിന്തിച്ചീടുവിൻ ആവൊളം എല്ലാരും
കാലം ഇന്നു കലിയുഗമായതും
ഭാരതം ഇപ്രദെശം എന്നുള്ളതും
ഇതിൽവന്നു100 പിറന്നതുമിത്രനാൾ
പഴുതെതന്നെ പൊയപ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരൊഗ്യത്തൊടിരിക്കുന്നവസ്ഥയും
ഇനിയുള്ള നരകഭയങ്ങളും111
ഇന്നുവെണ്ടും നിരൂപണമാവൊളം
ഇന്നുനാമസങ്കീർത്തനം കൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥം എന്നതും
ഇന്നുതെറ്റിയാൽ ഇത്ര എളുപ്പമായി
ഇനി ഇവ്വണ്ണം മെലിൽ വരാ എന്നും
വഴിയെപൊയി കാലം കളയാതെ112
വൈകുണ്ഠത്തിന്നു പൊകുവിൻ വൈകാതെ113
കൂടിയല്ല പിറക്കുന്നിത എല്ലാരും114

100

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/102&oldid=201769" എന്ന താളിൽനിന്ന് ശേഖരിച്ചത്