ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിധിച്ചീടുന്ന കർമ്മം ഒടുങ്ങുമ്പൊൾ
പതിച്ചീടും ഇദ്ദെഹം ഒരെടത്തു
കൊതിച്ചീടുന്ന ബ്രഹ്മത്തെ നൊക്കീട്ടു123
കുതിച്ചീടും ഇ ജീവനുമപ്പൊഴെ124
സക്തിവെർവ്വിട്ടു125 സഞ്ചരിച്ചീടുവാൻ
പാത്രമായില്ല എന്നതുകൊണ്ടെതും
പരിതാപം മനസ്സിൽ മുഴുക്കെണ്ട
തിരുനാമമാഹാത്മ്യങ്ങൾകെട്ടാലും127
ജാതിപാർക്കിലൊരന്ത്യജൻ എങ്കിലും
വെദവാദീമഹീസുരൻ എങ്കിലും
നാവു കൂടാത ജന്മമതാകിയ128
മൂകന്മാരായൊഴിഞ്ഞുള്ള മാനുഷർ129
എണ്ണമറ്റതിരുനാമമുള്ളതിൽ
ഒന്നുമാത്രം ഒരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പൊഴെങ്കിലും
സ്വപ്നത്തിൽ താനറിയാതെ എങ്കിലും
മറ്റൊന്നാക്കി പരിഹസിച്ചീടിലും130
മറ്റൊരുത്തർക്കുവെണ്ടിയിട്ടെങ്കിലും131
എതുദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയന്നാകിലും
അതുമല്ലൊരുനെരം ഒരുദിനം
ചെവികൊണ്ടിതു കെട്ടുവെന്നാകിലും
ജന്മസാഫല്യമപ്പൊഴെവന്നുപൊം132
ബ്രഹ്മസായുജ്യം കിട്ടീടും എന്നല്ലൊ
ബാദരായണിതാനും വിശെഷിച്ചും133
ശ്രീധരാചാര്യരും പറഞ്ഞീടുന്നു
ശ്രീധരൻ താനരുൾ ചെയ്തിരിക്കവെ
ഗീതയിൽപറഞ്ഞീടിനാൻ ഇങ്ങിനെ
ആം എന്നുള്ളവർ ചൊല്ലുവിൻ നാമങ്ങൾ134
ആമൊദത്തൊടു ബ്രഹ്മത്തിൻ വൈഭവം135
ഇതിന്മീതെ പറയാവതല്ലിനി136
മതി ഉണ്ടെങ്കിലൊക്കമതിമതി
തിരുനാമമാഹാത്മ്യം പറഞ്ഞിതു
തിരുവുള്ളമാകെണം ഭഗവാനെ
വഴിഎങ്കിലും വഴികെടതെങ്കിലും
വന്ദിച്ചും കൊണ്ടുചൊല്ലിനെനിങ്ങിനെ.

102

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/104&oldid=201773" എന്ന താളിൽനിന്ന് ശേഖരിച്ചത്