ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാബലി നാടുവാണീടും കാലം
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കെൾപ്പാനില്ല
പത്തായിരത്താണ്ടിരിക്കുമല്ലൊ
നെല്ലിനു മുന്നു വിളയുമുണ്ടു
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല ആരും
ഭൂലോകമൊക്കെ കനകമത്രെ
ആലയമൊക്കയുമൊന്നുപൊലെ
സ്വർണ്ണരത്നങ്ങളണിഞ്ഞുകൊണ്ടു
നാരിമാർ ബാലന്മാർ വൃദ്ധന്മാരും
ആനന്ദത്തൊടെ വസിക്കും കാലം

ആ രാജമൗലീടെ ചെയ്തിയെല്ലാം
മാലോകർ ചൊല്ലിഞാൻ കേൾപ്പതുണ്ട്
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
പത്തായിരമങ്ങിരിപ്പതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറുവിളവതുണ്ട്
ദുഷ്ടരെകൺകൊണ്ടു കാണാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ലകനകം കൊണ്ടെല്ലാപേരും
ആഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ ബാലന്മാർ മറ്റുള്ളോരും
ആമോദത്തോടെ വസിക്കും കാലം

കള്ളക്കെടില്ല കളവുമില്ല
എള്ളൊളമില്ല പൊളിവചനം
വെള്ളിക്കൊലാദിചെറുനാഴിയും
എല്ലാം കണക്കുകളൊന്നുപൊലെ
നല്ല മഴപെയ്യും വെണ്ടുന്നെരം
വെദിയർ വെദവും സംഗീതവും
യാഗാദികർമ്മം മുടക്കീടാതെ

104

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/106&oldid=201775" എന്ന താളിൽനിന്ന് ശേഖരിച്ചത്