ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ
മാനുഷരൊടങ്ങരുളി ചെയ്തു
ശ്രീരാമദെവന്റെ തിരുനാളല്ലൊ
തിങ്ങളിലുള്ള തിരുവൊണങ്ങൾ
നിങ്ങളെല്ലാരുമനുസരിപ്പിൻ
അങ്ങിനെ ഓണം കഴിയും കാലം
ഇങ്ങിനെയൊന്നു പറയുന്നു ഞാൻ
തൃക്കാൽകരക്കു നാമൊക്കെച്ചെന്നു
തൃക്കാൽകരദെവൻ തന്നെക്കാണ്മാൻ

കള്ളവുമില്ല ചതിവുമില്ല
എളേളാളമില്ല പൊളിവചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കതിൻ തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ല മഴപെയ്യും വേണ്ടും കാലം
വേദികൾ വേദവും സംഗീതവും
യാഗങ്ങൾ കർമ്മങ്ങൾ മുടങ്ങിടാതെ
രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ
മാവേലിയെന്നോരു രാജാവല്ലോ
മാനുഷരോടങ്ങരുളിച്ചെയ്തു
അല്ലൽ കൈവിട്ടൊരു തിരുനാളിതല്ലൊ
തിരുസിംഹമാസത്തിരുവോണങ്ങൾ
നിങ്ങളെല്ലാരുമനുസരിപ്പിൻ
അങ്ങനെയോണം കഴിയും കാലം
തൃക്കാക്കരദേവനോണം കാണ്മാൻ

പൊകണമെന്നു പുറപ്പെട്ടപ്പൊൾ
നാരിമാർവൃദ്ധന്മാർ ബാലന്മാരും
തൃക്കാൽക്കരക്കൊക്ക വൈ4 നടന്നു
ദുഃഖിപ്പാനെതുമെളുതല്ലെന്നും
എന്നതുകെട്ടൊരു മാബലിയും
അന്നവർ തന്നൊടരുളിച്ചെയ്തു
ചെത്തിയടിച്ചു മെഴുകിത്തെച്ചു
നൽതറയിട്ടുകളും മെഴുകി
തുമ്പമലരാദി പുഷ്പങ്ങളും
അമ്പൊടെയിട്ടു വിചിത്രമായി
നാരിമാർ ബാലന്മാർ വൃദ്ധന്മാരും
ആക കുളിച്ചു കുറിയുമിട്ടു

105

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/107&oldid=201776" എന്ന താളിൽനിന്ന് ശേഖരിച്ചത്