ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സേവിച്ചു വാഴുന്ന രാജവീരാ!
തേവരാട്ടേയിതിനെന്തുമൂലം?
മന്നവന്തന്മൊഴികേട്ടനേരം
മാധവഭക്തനാം തമ്പുരാനും
ആതങ്കം പൂണ്ടങ്ങരുളിച്ചെയ്തു:
ഖേദിക്കവേണ്ടയെൻരാജമൗലേ!
കൊല്ലമൊരാദിതിങ്ങൾതോറും
ചൊല്ലുപാരും നിന്തിരുവടി
വെച്ചചട്ടങ്ങൾ കെട്ടീ മുറപോലെ
ചിങ്ങമാസത്തിലെ തിരുവോണത്തുന്നാൾ
മാനുഷരെല്ലാരും മേളിക്കുന്നു
മാനുഷരേ വന്നുകണ്ടുകൊള്ളാം
മാനിയായുള്ളോരു മന്നരാജാ!
അങ്ങനെതന്നേ വരുന്നുമന്നൻ
മാധവൻ ധർമ്മജൻ താനും കൂടി
മംഗലമാർന്നങ്ങിരിക്കുന്നു നൽ
ചിങ്ങമാസത്തിലെ തിരുവോണത്തുന്നാൾ
മാവേലിതാനും വരുമവിടെ
പണ്ടേതിനേക്കാൾ മോടിയായി
വേണ്ടുന്നതൊക്കെയുമൊരുക്കിടേണം.

ചെത്തിയടിച്ചു വഴിനടകൾ
ചുറ്റും കിളച്ചങ്ങുവെലികെട്ടി
വെണ്മെയിൽ ചൊരും11 നിലകളെല്ലാം
പൊന്മയമാക്കി മെഴുകീടെണം
കുമ്മായം കൊണ്ടുമെഴുകുന്നൊരും
ചെമ്മണ്ണുകൊണ്ടു തറപിടിച്ചു
അങ്ങിനെയെല്ലാമലംകരിച്ചു
ആനന്ദമെന്നെ പറവാനുള്ളു
അണ്ടവില്ലൊടു കടുന്തുടിയും
തുംബുരുവീണകൾ താളവുമായി12
മദ്ദളം ചെണ്ടയുടുക്കുകളും
നല്ല കുഴൽവിളിച്ചിമ്പരാഗം
പന്തടിയിത്തരമൊടുഘൊഷം
നാരിമാർബാലന്മാർ വൃദ്ധന്മാരും
ലീലകൾ പൂണ്ടു വസിക്കും കാലം
മന്ദം വളച്ച വളപ്പകത്തു

ചെത്തിയടിച്ചു വഴിനടപ്പാൻ
ചെഞ്ചെളിചേരും നിലങ്ങളെല്ലാം

108

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/110&oldid=201781" എന്ന താളിൽനിന്ന് ശേഖരിച്ചത്