ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓണം കഴിഞ്ഞാലെനിക്കുവെണ്ടും
ചാലിയകച്ചയെന്തുനാട്ടിലില്ലെ
ഇങ്ങിനെനാരിമാർ ബാലന്മാരും
ഭംഗികളൊരൊന്നെ ചൊല്ലിക്കൂടും
കാതിലതൊടയും കൈവളയും
മാലയും താലിയും മൊതിരവും
മിന്നിക്കടകം മണിക്കുടയും
പൊന്നും ചിലമ്പും തരിവളയും
കാഞ്ചികൾ നൂപുരം കാൽവളയും
പച്ചച്ചരടും പവിഴമാലാ
കെട്ടുന്ന നാരിമാർക്കറ്റമില്ല
അന്നൊരു നാരി പറഞ്ഞാളെവം
മാലയും താലിയെനിക്കില്ലല്ലൊ

നക്ഷത്രാദികളും വന്നിവിടെ
നാരദൻതന്നെയും കൈക്കലേന്തി
നാരായണന്റെയെഴുന്നള്ളത്തു
'തുഞ്ചത്തുരാമനും' കാണായ്വന്നു
തൃക്കാക്കര കണ്ടതുകഴിഞ്ഞു
ബാലന്മാർ വൃദ്ധന്മാർ നാരിമാരും
നാഗന്മാർ വീരന്മാർ നായകന്മാരും
വെള്ളാനരണ്ടുമിരുപുറവും
ശങ്കരൻതന്റെയെഴുന്നള്ളത്തു
ശംഖനാദങ്ങൾ മുഴങ്ങിക്കൊണ്ടു
നാരിമാരാടിപ്പാടിക്കൊണ്ടു
നാരദൻ വീണയും വായിച്ചിട്ടു
പാടിത്തുടങ്ങുന്നു ദേവകളും
മാവേലിതാനും മഹാദേവനും
വൈകുണ്ഠലോകത്തെഴുന്നള്ളുവാൻ
മാവേലിപോകുന്ന നേരത്തുങ്കൽ
നിന്നുകരയുന്നു മാനുഷരും

നാണക്കെടായിട്ടു വന്നുകൂടും
മംഗല്യം തെച്ചുവെളുക്കക്കെട്ടി
വസ്ത്രം വെളുത്താൽ മതിമകളെ
വസ്ത്രം പലതരമെന്നെ വെണ്ടും18

ഖേദിക്കേണ്ടനിങ്ങൾ മാനുഷരെ
ഏഴുനാൾ ചെന്നേ ഞാൻ പോകയുള്ളു

113

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/115&oldid=201787" എന്ന താളിൽനിന്ന് ശേഖരിച്ചത്