ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറിപ്പുകൾ

തിരുവങ്ങാട്ടഞ്ചടി

1. 'അണു' എന്ന് ആദ്യം എഴുതിയിരുന്നത് 'അരു' എന്നു തിരുത്തി 'അരൂപം' എന്ന്
അർത്ഥം നല്കിയിരിക്കുന്നു. തുടർന്നും തിരുത്തിയ പാഠമാണ് സ്വീകരിക്കുന്നത്.
കുറിപ്പുകളിൽ ആദ്യപാഠവും നല്കിയിരിക്കുന്നു.
2. 'പുല്ലായുമ്മുമ്പിൽ' എന്നത് 'നെഞ്ചായെനല്ലൊ’ എന്നു തിരുത്തിയിരിക്കുന്നു.
3. 'മീനായുഞ്ചെമ്മെ’ (മീനായും + ചെമ്മെ) എന്നാവാം ശരിയായ പാഠം.
4. ഓരോ ഖണ്ഡത്തിന്റെയും അവസാനം 'തിരു' എന്നു നല്കിയിരിക്കുന്നു. ‘തിരുവ
ങ്ങാടാണ്ടെഴും ശ്രീരാമദെവ' എന്നു പൂരിപ്പിക്കണം.
5. 'അറിവില്ല' എന്നതിനു മുകളിൽ 'കുറവില്ല' എന്നും താഴെ 'ഗുണമില്ല' എന്നും
എഴുതിയിരിക്കുന്നു. 'കുറവില്ല' എന്നപാഠം സ്വീകരിക്കുന്നു.
6. 'കീറിപ്പുളർന്നു' എന്നും വായിക്കാം.
7. ‘സ്തുതിച്ചങ്ങിരിപ്പാൻ' എന്ന് ആദ്യപാഠം.
8. ‘സ്തുതിക്കുന്നുതെന്തെ'-ആദ്യപാഠം.
9. ഈ വരിക്കുനേരെ 'യമദൂതർ, തച്ചു പൊളിപ്പാനും വാരാ' എന്നുകൂടി എഴുതിയിട്ടുണ്ട്.
ഇതുകൂടി ചേർത്താൽ മറ്റു ഖണ്ഡങ്ങളെ അപേക്ഷിച്ച് ഒരു വരി കൂടുതലാകും.
'നാമം സ്തുതിച്ചു പിഴയാതിരിപ്പാൻ' എന്നതിനു പകരമാവാം ഈ വരി.
10. നിനക്കുന്ന-ആദ്യപാഠം.
11. പൊവാർ-ആദ്യപാഠം.
പാട്ടുകൾക്ക് 8,9 എന്നു നമ്പറിട്ടശേഷം യഥാക്രമം 'ഏകാന്ത', 'ഐമ്പതു'
എന്നിങ്ങനെ തുടങ്ങിവച്ചിരിക്കുന്നു.

കണ്ണിപ്പറമ്പഞ്ചടി

1. ക.വ. എന്നത് ആദ്യഖണ്ഡത്തിലെപ്പോലെ 'കണ്ണിപ്പറമ്പിൽ വാണരുളീടും' എന്നു
പൂരിപ്പിക്കണം. പൂർണമായ ഈരടി:

'ഉറുതിതങ്കിന കണ്ണിപ്പറമ്പിൽ വാണരുളീടും
ഉരഗഭൂഷണൻ തന്നെ നിന നീ നെഞ്ചെ'.

2. പൂർണമായ വരികൾ:

'തെളിമാതങ്കിന കണ്ണിപ്പറമ്പിൽ വാണരുളീടും
തെളിവുറ്റ ശിവന്തന്നെ നിനനീനെഞ്ചെ.'
തുടർന്നുള്ള ഖണ്ഡങ്ങളിലും അവസാന ഈരടി ഈ രീതിയിൽ പൂരിപ്പിക്കാം.

3. വളുതം = കപടം എന്ന് അർത്ഥം നല്കിയിരിക്കുന്നു
4. കയി = കൈ
5. 'വിചാരമറ്റെഴും കണ്ണിപ്പറമ്പിൽ വാണരുളീടും

....................................നിനനീനെഞ്ചെ'
വിട്ടുപോയ ഭാഗം പൂരിപ്പിക്കാനുള്ള സൂചകങ്ങൾ നല്കിയിട്ടില്ല.

6. 'കാളകൂടം കണ്ഠത്തിലുള്ളവൻ' എന്ന അർത്ഥത്തിലാവാം ഈ പ്രയോഗം.

പൊന്മേരിഅഞ്ചടി

* മൂലപാഠത്തിൽ, താളാധിഷ്ഠിതവും ക്ലിപ്തവുമായ ഒരു വിഭജനം ദുഷ്കരമാകുന്ന
രീതിയിൽ തുടർച്ചയായി എഴുതിയിരിക്കുന്നതിനാൽ വരികളുടെ ഒരേകദേശ
വിഭജനക്രമം മാത്രമാണ് ഈ അഞ്ചടിയിൽ പിന്തുടരുന്നത്.
1. 'പൊന്മെരിയിലമർന്നീടിന ശിവനെ മമ ശിവപാദമെ ശരണം' എന്നു പൂരിപ്പിക്കാം.
അടുത്തഖണ്ഡത്തിലും ഈ രീതി പിന്തുടരാം. പക്ഷേ നാല്, അഞ്ച് ഖണ്ഡങ്ങളിൽ
ഇങ്ങനെ പൂരിപ്പിക്കുമ്പോൾ താളപരമായ ക്ലിഷ്ടത അനുഭവപ്പെടുന്നു.

116

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/118&oldid=201791" എന്ന താളിൽനിന്ന് ശേഖരിച്ചത്