ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭക്തിസാഹിത്യത്തിലെ ദൈവിധ്യങ്ങളും വൈവിധ്യങ്ങളും

നാട്ടറിവിന്റെ കാര്യത്തിലെന്നപോലെ ഭക്തിയിലും വൈവിധ്യത്തിന്റെ
സമ്പന്നത വെളിവാക്കുന്നവയാണ് ഇതിലെ കൃതികൾ, അഞ്ചടികൾ ഉത്തര
മലബാറിലെ ഓരോരോ ഗ്രാമങ്ങളുടെ വൈകാരികസമൃദ്ധിയും ഭാവനാ
ശക്തിയും മൊഴിവഴക്കവും കാട്ടിത്തരുന്നു. എന്നാൽ അവയുടെ ഉള്ളിൽ തെളി
ഞ്ഞുനിൽക്കുന്നതു നശ്വരതയുടെ നടുവിൽ അമർത്യതയിലേക്കു വെമ്പൽ
കൊള്ളുന്ന മനസ്സിന്റെ നിഷ്കളങ്ക പ്രഭാവമാണ്. അവ പൂർവകാലത്തു വ്യക്തി
കളെ തപസ്സിലേക്കോ കർമ്മത്തിലേക്കോ, വേദാന്തത്തിലേക്കോ ലീലയി
ലേക്കോ, ധ്യാനത്തിലേക്കോ നൃത്തത്തിലേക്കോ, ജ്വരത്തിലേക്കോ ശാന്തി
യിലേക്കോ നയിച്ചിരിക്കാം. ഇത്തരം ദ്വൈവിധ്യങ്ങൾക്കും വൈവിധ്യങ്ങൾക്കും
ഇടം നൽകുന്നതാണ് കേരളീയ ഭക്തി. അതുകൊണ്ട് ഉള്ളിലെരിയുന്ന
ആധ്യാത്മിക തിരിനാളങ്ങൾ ഊതിക്കെടുത്താതെ തന്നെ അവ ഓരോന്നും
അപനിർമ്മാണ (deconstruction) വിധേയമാക്കാം. ക്ലാസിക് വിമോചന
സമ്മർദ്ദം (declassicizing pressure) ഉപയോഗിച്ചാൽ ഇവിടെ സമാഹരി
ച്ചവതരിപ്പിക്കുന്ന കൃതികൾ വിശിഷ്യ അഞ്ചടികൾ, സ്തുതികൾ, ജ്ഞാനപ്പാന
എന്നിവ പ്രശ്നപരിസരത്തിലേക്കു വിടരും. അവിടെ ഇല്ലായ്മകളുടെയും
വല്ലായ്മകളുടെയും പശ്ചാത്തലത്തിൽ മതം, സംസ്കാരം, രാഷ്ട്രീയം,
വർണ്ണാശ്രമങ്ങൾ, സാമ്പത്തികജീവിതം എന്നിവയുടെ നിഴലിലും വെളി
ച്ചത്തിലും അനേകം രൂപങ്ങൾ തെളിഞ്ഞുകാണാം. സ്വയം പര്യാപ്തമായ പാഠം
(self sufficient text) എന്ന ധാരണ തകർത്തുകൊണ്ടുള്ള വായന പാഠവും
ഭാഷ്യവും തമ്മിലുള്ള അതിർത്തി നീക്കിക്കളയും. സൂത്രം, വാർത്തികം, ഭാഷ്യം
എന്നിവയുടെ പൂർവാപരക്രമം ഇവിടെ അനുസ്മരിക്കാവുന്നതാണ്. സൂത്രം,
വാർത്തികം, ഭാഷ്യം എന്നാണ് കാലക്രമമെങ്കിലും വ്യവഹാരനിർണ്ണയത്തിൽ
ഭാഷ്യമാണ് പ്രമാണം. അതു കഴിഞ്ഞാൽ വ്യവഹാരം തന്നെ പ്രമാണമായി
ത്തീരും. സമകാലികവും ചരിത്രാത്മകവു (Synchronic and diachronic) മായ
സമീപനങ്ങൾ അപനിർമ്മാണത്തിൽ എങ്ങനെ ഇടപെടുന്നു എന്നു അന്വേഷി
ക്കുന്നവർക്കു ഈ ഭാരതീയ മാതൃക വിശദമായി പരിശോധിക്കാവുന്നതാണ്.
വേദോപനിഷത്തുകൾ, ബ്രഹ്മസൂത്രഭാഷ്യങ്ങൾ, രസസൂത്രവ്യാഖ്യാനങ്ങൾ
എന്നിവകൂടി രീതിശാസ്ത്ര (methodology) തത്പരർ ഗൗനിക്കേണ്ടിയിരി
ക്കുന്നു.

തർജമയുടെ ഭാരതീയശൈലി

മതേതിഹാസങ്ങളോടുള്ള പരമ്പരാഗത ഭാരതീയ സമീപനം
അവയുടെ തർജമശൈലിയിൽ' കുറെക്കൂടി പ്രകടമായിക്കാണാം. രാമായ
ണാദികളുടെ പദാനുപദതർജമകൾ, മിഷണറിമാരുടെ ബൈബിൾ തർജ
മകളെ അനുകരിച്ചു പിൽക്കാലത്തുണ്ടായവയാണ്. സാമ്പ്രദായിക ശൈലി
യിൽ തർജമകൾ ഭാഷ്യങ്ങളായിരുന്നു. രാമചരിതം, കണ്ണശ്ശരാമായണം, അധ്യാ
ത്മരാമായണം, കമ്പരാമായണം, തുളസീദാസരാമായണം എന്നിങ്ങനെ
പുനരാഖ്യാനങ്ങളാണ് നവീനഭാരതീയ ഭാഷകളിൽ ഉണ്ടായ ആദ്യകാല
രാമായണവിവർത്തനങ്ങൾ. ഭാഷയിലെയും സമൂഹത്തിലെയും മേൽക്കോയ്മ
(hegemony)യ്ക്കെതിരെ കലാപമുയർത്തിയ ഭക്തകവികൾ അയവും സ്വാത

14

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/16&oldid=201654" എന്ന താളിൽനിന്ന് ശേഖരിച്ചത്