ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തയ്യാറായിരിക്കുന്നു. മിത്തുകൾ പൊളിച്ചു നീക്കുമ്പോൾ മനുഷ്യമനസ്സിലെ
വിശുദ്ധി ബോധംകൂടി തുടച്ചു നീക്കിക്കളയാം എന്ന അഭിപ്രായത്തിനു പിന്തു
ണ കുറയുന്നു. എങ്കിലും പാശ്ചാത്യ മതനിരപേക്ഷവാദത്തിന്റെയും
മാർക്സിസത്തിന്റെയും യാന്ത്രിക വ്യാഖ്യാനങ്ങളിലൂടെ മനസ്സിൽ കടന്നു
കൂടിയ ക്ഷുദ്രസിദ്ധാന്തങ്ങൾ ഭക്തിസാഹിത്യത്തിന്റെ പുനർവായനയിൽ
ചിലർക്കു വിഘ്നങ്ങളായിരിക്കും. ഭക്തിയും ജ്ഞാനവും പൊരുത്തപ്പെട്ടു
പോകില്ല, മതവും സാഹിത്യവും തൊട്ടു തീണ്ടിക്കൂടാ എന്നിങ്ങനെയുള്ള
മുൻവിധികൾക്കു ഭാരതീയ പാരമ്പര്യത്തിൽ വലിയ സ്ഥാനമില്ല. ഭക്തിയും
ജ്ഞാനവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ ശങ്കരാചാര്യരുടെ ശിവാന
ന്ദലഹരിയിൽനിന്നു ഒരു ഭാഗം പലപ്പോഴും ഉദ്ധരിച്ചു കാണാറുണ്ട്:

ശംഭു ധ്യാന-വസന്ത-സംഗിനി ഹൃദാരാമേfഘജീർണ്ണ ച്ഛദാഃ
സ്രസ്താ ഭക്തിലതാച്ഛടാ വിലസിതാഃ പുണ്യപ്രവാള-ശ്രിത്രാഃ
ദീപ്യന്തേ ഗുണകോരകാ ജപവചഃ പുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദ-സുധാ-മരന്ദ-ലഹരി സംവിദ്ഫലാഭ്യുന്നതിഃ
(47-ാം ശ്ലോകം)
വസന്തത്തിലെ പുഷ്പോത്സവംപോലെ ആഹ്ലാദകരമായ അനുഭവ
മാണുപോലും ഭക്തിയിൽനിന്നു ജ്ഞാനത്തിലേക്കുള്ള പരിണാമം. ഭക്തിലത,
ശിവധ്യാനത്തിന്റെ വസന്തമായതോടെ ഹൃദയാരാമത്തിൽ പാപത്തിന്റെ
വെള്ളിലകൾ കൊഴിഞ്ഞു പുണ്യത്തിന്റെ തളിരണിയുന്നു. ഗുണകോരക
ങ്ങൾ മെല്ലെ വിരിയുകയാണ്; ജപവചനങ്ങളുടെ പുഷ്പങ്ങൾ, സദ്വാസന
കളുടെ നറുമണം, ജ്ഞാനാനന്ദസുധയുടെ പൂന്തേൻ ലഹരി, ജ്ഞാനഫല
ങ്ങളുടെ ഉൽക്കർഷം,

ഇവിടെ ഭക്തിസാഹിത്യത്തിൽ മുഴങ്ങിക്കേൾക്കുന്നത് പുരോഹിത
ശബ്ദമല്ല, കവിയുടെയും കവിതയുടെയും തിമിർപ്പാണ്. ഇതിനിടയിൽ വേറി
ട്ടൊരു ശബ്ദമുണ്ടെങ്കിൽ അതു ദർശകന്റേതാണ്.

പൂന്താനത്തിന്റെ ജ്ഞാനപ്പാനയെക്കുറിച്ചു എൻ.കൃഷ്ണപിള്ള
എഴുതുന്നത് ഇവിടെ ഓർമ്മിക്കണം:

'പൂന്താനത്തിന്റെ ആദിമസിദ്ധിയും അന്തിമസിദ്ധിയും ഭക്തിയാണ്.
അദ്ദേഹത്തിന്റെ അനശ്വരമായ കൃതിക്കു ജ്ഞാനപ്പാനയെന്നാണു പേരിട്ടിരി
ക്കുന്നതെങ്കിലും അതു ശുദ്ധമായ ഭക്തി ഗീതമാണ്. പൂന്താനത്തിനു ഭക്തിയും
ജ്ഞാനവും തമ്മിൽ വ്യത്യാസമില്ല. ഭക്തിപാരമ്യം കൊണ്ടുണ്ടാകുന്ന ഉണർവു തന്നെ ജ്ഞാനം.

മലയാളിത്തവും നാട്ടറിവും
ഭക്തിസാഹിത്യത്തിൽ ജ്ഞാനപ്പാനയ്ക്കുള്ള അഗ്രിമസ്ഥാനം
ചൂണ്ടിക്കാട്ടിയവരെല്ലാം അതിന്റെ കറയറ്റ മലയാളിത്തവും ജീവിതഗന്ധി
യായ വേദാന്തവും എടുത്തു പറഞ്ഞിട്ടുണ്ട്. ഭക്തി, ജ്ഞാനം, ലാളിത്യം, മലയാ
ളിത്തം, ജനകീയത എന്നിവയെല്ലാം സവിശേഷ അനുപാതത്തിൽ
കലർന്നുണ്ടാകുന്ന ധാരാളം രചനകൾ നമുക്കുണ്ട്. അവയിൽ പലതും
വാമൊഴി വഴക്കത്തിൽ പരിമിതപ്പെട്ടു നിൽക്കുന്നു. മലയാളസാഹിത്യ പാര

16

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/18&oldid=201657" എന്ന താളിൽനിന്ന് ശേഖരിച്ചത്