ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനറൽ എഡിറ്റർ: ഡോ സ്കറിയാ സക്കറിയ (ജ. 1947). ശ്രീശങ്കരാചാര്യ
സംസ്കൃതസർവകലാശാല മലയാള വിഭാഗത്തിലെ അദ്ധ്യാപകൻ.
കേരള സർവകലാശാലയിൽനിന്നു മലയാളഭാഷയിലും
സാഹിത്യത്തിലും ഫസ്റ്റ് ക്ലാസോടെ മാസ്റ്റർ ബിരുദം, പ്രാചീന
മലയാള ഗദ്യത്തിന്റെ വ്യാകരണ വിശകലനത്തിന് ഡോക്ടറേറ്റ്.
ഇരുപത്തഞ്ചു വർഷം (1969-1994) ചങ്ങനാശ്ശേരി സെന്റ്.
ബർക്ക്മാൻസ് കോളജിലെ മലയാള വിഭാഗത്തിൽ അധ്യാപകൻ.
കേരള സർവകലാശാലയിൽനിന്നു സചിവോത്തമ ഷഷ്ട്യബ്ദ
പൂർത്തി സ്മാരക ഗോൾഡ് മെഡൽ, മികച്ച കോളജധ്യാപകനുള്ള
AIACHEയുടെ ദേശീയ അവാർഡ്. 1986-ൽ ട്യൂബിങ്ങൻ
സർവകലാശാലയിൽ ഗുണ്ടർട്ട് ഗ്രന്ഥശേഖരം വേർതിരിച്ചറിഞ്ഞു.
1990-91-ൽ അലക്സ്സാണ്ടർ ഫൊൺ ഹുംബോൾട്ട് (AvH), ഫെലോ
എന്ന നിലയിൽ ജർമ്മനിയിലെയും സ്വിറ്റ്സർലണ്ടിലെയും
ലൈബ്രറികളിലും രേഖാലയങ്ങളിലും നടത്തിയ ഗവേഷണ
പഠനത്തിന്റെ വെളിച്ചത്തിൽ, ഡോ. ആൽബ്രഷ്ട് ഫ്രൻസുമായി
സഹകരിച്ച് ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പര (HGS)യിൽ
ആറുവാല്യമായി എട്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 1993-ൽ ജർമ്മൻ
അക്കാദമിക വിനിമയപരിപാടിയുടെ(DAAD) ഭാഗമായി ട്യൂബിങ്ങൻ
സർവകലാ ശാലയിൽ നടത്തിയ ഹ്രസ്വ ഗവേഷണത്തിനിടയിൽ
കൈയെഴുത്തു ഗ്രന്ഥപരമ്പര (TULMMS)ആസൂത്രണം ചെയ്തു.
1995-ൽ ഹുംബോൾട്ട് ഫൗണ്ടേഷന്റെ സഹായത്തോടെ ട്യൂബിങ്ങൻ
സർവകലാശാലയിലെ കൈയെഴുത്തുകൾ വീണ്ടും പരിശോധിച്ച്
TULMMSന്റെ രണ്ടു വാല്യങ്ങൾക്ക് (4.5) അന്തിമരൂപം നൽകി.
പാഠനിരൂപണം, സാഹിത്യപഠനം, താരതമ്യപഠനം, സാമൂഹിക
സാംസ്കാരികചരിത്രം, ജീവചരിത്രം, എഡിറ്റിംഗ്, തർജമ,വ്യാകരണം,
നവീന ഭാഷാശാസ്ത്രം, ഫോക് ലോർ എന്നീ ഇനങ്ങളിലായി
മുപ്പതോളം പുസ്തകങ്ങളും പ്രബന്ധങ്ങളും മലയാളം, ഇംഗ്ലീഷ്, ജർമ്മൻ
ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: കരിക്കുമ്പള്ളി, ചങ്ങനാശ്ശേരി - 686 102

എഡിറ്റർ: മനോജ് കുറൂർ (ജ. 1971) മഹാത്മാഗാന്ധി സർവ
കലാശാലയിൽനിന്ന് മലയാളത്തിൽ ഫസ്റ്റ് ക്ലാസോടെ എം.എ.
ബിരുദം. അതേ സർവകലാശാലയിലെ സ്കൂൾ ഓഫ്
ലെറ്റേഴ്സിൽ എം. ഫിൽ പഠനം പൂർത്തിയാക്കി. കഥകളിപ്പാരമ്പ
ര്യമുള്ള കുറൂർമനയിലെ മനോജ് കഥകളി മേളക്കാരനാണ്. മൂന്ന്
ആട്ടക്കഥകൾ രചിച്ച് അരങ്ങിലെത്തിച്ചതിൽ 'ഷൺമുഖവിജയം' പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും കവിതകളും

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/4&oldid=201637" എന്ന താളിൽനിന്ന് ശേഖരിച്ചത്