ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"സംസ്കൃതസ്തോത്രങ്ങളെ അർത്ഥമറിഞ്ഞു വായിക്കുവാൻ കഴിയാ
ത്തവർക്കു വേണ്ടിയായിരിക്കണം ഭാഷാകീർത്തനങ്ങൾ ഉണ്ടായത്" (സന്ധ്യാ
ദീപം, അവതാരിക പു. XXXii) എന്ന അഭിപ്രായത്തിന്റെ വാസ്തവമെന്തായാലും
പിറന്നുവീണ പ്രത്യയശാസ്ത്രപശ്ചാത്തലത്തിന്റെ സ്വാധീനവും സാംസ്ക്കാ
രികമായ വ്യത്യസ്തതയും മലയാളസ്തോത്രങ്ങളെ സംസ്കൃത സ്തോത്ര
പ്രസ്ഥാനത്തിൽനിന്നു വേർതിരിച്ചു നിർത്തുന്നു. മലയാളസ്തോത്രങ്ങളെ
ത്തന്നെ ഒരു ഏകമുഖമായ മാനദണ്ഡത്തിലൂടെ അളക്കുക സാധ്യമല്ല.
"ആർത്തികൊണ്ടടുത്തടുത്തു പെർത്തുപെർത്തു കാമനും
കൂർത്തുമൂർത്ത ചെഞ്ചരം പൊഴിച്ചൊഴിച്ചു ഭക്തിയും
ഒർത്തും ഒർത്തും ആർത്തിപൂണ്ടു ചീർത്തു ചീർത്തു മാനസം
കൂർത്തുകൂടി മാരമാൽ..” (മുകുന്ദസ്തുതി) എന്ന കാമദുഃഖവും
"ഇരത്തെണ്ടിതന്നെ ഉരുകുന്നെന്മാലെ
ഞാനിന്നു നിന്നെ സ്തുതിക്കുന്നുതെന്നാൽ' (തിരുവങ്ങാട്ടഞ്ചടി)
"മമദാരിദ്ര്യമകറ്റി ഗതിവരുത്തീടും പൊന്മെരിയി-
ലമർന്നീടും ശിവനെ മമശിവപാദമെശരണം" (പൊന്മേരിഅഞ്ചടി)
“ഓരോ നാളിൽ വരുന്നഴൽ പൊവാൻ
വെറെ ഞാനിത്തൊഴുതെൻ ജയജയ” (ചെറുകുന്നഞ്ചടി)
"ഈശ്വരചികിത്സിപ്പാനുപായവും
ഭാഗ്യനാശംകൊണ്ടെതുമെ കയ്‌വരാ
ചെർച്ചയും വിട്ടു വാടിയെന്മാനസം" (സൂര്യസ്തുതി)
"ഊഴിമെലിരുന്നീടുവാനാഗ്രഹം
നാഴികാപൊലും ഇല്ലിനിക്കൊർക്കുമ്പൊൾ
ദെഹപീഡാ സഹിപ്പാൻ വശമില്ല” (സൂര്യസ്തുതി) എന്നിങ്ങനെയുള്ള
ഇതരജീവിതദുഃഖങ്ങളും ഒരേ പ്രത്യയശാസ്ത്രസാഹചര്യത്തിന്റെ സൃഷ്ടി
കളല്ലെന്നു വ്യക്തമാണ്.

സാമാന്യജനതയുടെ സദാചാരബോധം

വിവിധസംസ്ക്കാരങ്ങളുടെ സമന്വയത്തിന്റെയോ അവയുടെ
തനതായമൂല്യസംരക്ഷണത്തിന്റെയോ ഫലമായി ഈ സോത്രകൃതികളിലേ
റെയും ഭക്തിയുമായി ഇഴചേർന്നു കാണുന്നത് ഋജുവും പ്രായോഗികവുമായ
ഒരുതരം സദാചാരബോധമാണ്. ഇതിന് ഉത്തമസാക്ഷ്യം കണ്ണിപ്പറമ്പഞ്ചടി
യാണ്. മറ്റു കൃതികളിലും ഈ സദാചാരനിഷ്ഠവും സമൂഹാബോധപരവു
മായ സ്മൃതി സംഹിതയുടെ സ്വാധീനം ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുന്നു.
"ഈററിച്ചുനെടുംധനത്താലത്തൊട്ടൂ
ഇഹലൊകത്തഗതിക്കു ധർമ്മം കൊടാഞ്ഞാൽ
നീറ്റിൽ ജനിച്ചുമ്മരിച്ചും പിറന്നും
നിലയന്റെ നരകത്തിൽ നീന്തുവൊരല്ലൊ’ (തിരുവങ്ങാട്ടഞ്ചടി)
"ഉണ്ടായി നല്ല ഗുരുഭക്തി എങ്കിലൊ
വെണ്ടുന്നതെല്ലാമെ സാധിച്ചീടും
............................................................

41

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/43&oldid=201690" എന്ന താളിൽനിന്ന് ശേഖരിച്ചത്