ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെക്കാൾ സാമാന്യജനതയുടെ ദൈനംദിനജീവിതത്തിനിണങ്ങുന്ന
പ്രായോഗികതയാണ് കണ്ണിപ്പറമ്പഞ്ചടിയിൽ കാണുന്ന സന്മാർഗ്ഗം.
'പലരൊടും നിനയാതെയൊരു കാര്യം തുടങ്ങൊല്ല',
'മറുത്തുവന്നെതൃത്തൊരൊടൊഴിഞ്ഞു കാൽപിടിക്കൊല്ല'
'ഉതകിടുന്നൊരു സ്ഥാനം ഒഴിച്ചീടൊല്ല'
"കളിവാക്കു മനഞ്ചെരാതവരൊടു പറകൊല്ല' എന്നിങ്ങനെ വരികളി
ലേറെയും ഈ സ്മൃതിബോധത്തിനുദാഹരണമാണ്.

ഗുണ്ടർട്ട് പാഠമാലയിൽ ചേർത്തിരുന്ന കണ്ണിപ്പറമ്പഞ്ചടിയിലെ
പതിനേഴു വരികൾ ഉദ്ധരിച്ച ശേഷം ഉള്ളൂർ പറയുന്നു: "ഇതിൽ ഈരടികളിൽ
ആദ്യത്തെ വരിയിൽ ഇരുപത്താറും രണ്ടാമത്തെ വരിയിൽ ഇരുപത്തിരണ്ടും
മാത്രകൾ വീതമാണ് കാണേണ്ടതെങ്കിലും ഉദ്ധരിച്ച ഭാഗത്തിൽ രണ്ടു വരികൾ
അടുത്തടുത്ത് ഇരുപത്താറു മാത്രകളിലും വേറേ രണ്ടു വരികൾ ഇരുപത്തി
രണ്ടു മാത്രകളിലും ഘടിപ്പിച്ചിരിക്കുന്നതു ലേഖകപ്രമാദമോ കർത്തൃസ്വാത
ന്ത്ര്യമോ എന്നു പരിച്ഛേദിച്ചു പറവാൻ സാധിക്കുന്നതല്ല' (കേ. സാ.ച. ഭാഗം മൂന്ന്. പു. 602, 603).
- 'കുലവിദ്യ കഴിഞ്ഞൊന്നും പഠിച്ചീടൊല്ല'
‘തരുണിമാർഭവനത്തിലിരുന്നൂണു തുടങ്ങൊല്ല' എന്നിങ്ങനെ പാഠ
മാലയിൽ അപ്രസക്തമെന്നു തോന്നിയ കുറെ വരികൾ ഒഴിവാക്കിയതു കൊ
ണ്ടാണ് ഈ ആരോപണത്തിനിടവന്നത്. പൂർണമായ കണ്ണിപ്പറമ്പഞ്ചടിയിൽ
മാത്രാപരമായ ഈ അവ്യവസ്ഥയില്ല. മാത്രമല്ല, വൃത്തം, താളം എന്നിവയെ
സംബന്ധിച്ചു ചില പുതിയ ധാരണകൾ നല്കാൻ കഴിവുള്ള ഭാഗങ്ങൾ കണ്ണി
പ്പറമ്പഞ്ചടിയിൽ ഉണ്ടുതാനും.

ഈ അഞ്ചടിയിലെ ചില വരികളോട് പഴമക്കാർക്കു തോന്നുന്ന

പരിചയം ഗുണ്ടർട്ടിന്റെ പാഠമാലയിൽനിന്നാവണം.

പൊന്മേരിഅഞ്ചടി

വടകരയ്ക്കടുത്താണ് പൊന്മേരി ശിവക്ഷേത്രം. പഴക്കം നിർണയിക്ക
പ്പെടാത്ത ഈ ക്ഷേത്രം ആദ്യകാലത്ത് നമ്പൂതിരിമാരുടെ ഉടമസ്ഥതയിലായി
രുന്നെന്നും പില്ക്കാലത്ത് കുറ്റിപ്പുറം കോവിലകത്തിന്റെ വകയായിത്തീർ
ന്നെന്നും കരുതപ്പെടുന്നു. കോവിലകത്തെ തമ്പുരാൻ ക്ഷേത്രം
പുതുക്കിപ്പണിതപ്പോൾ ആശാരിയുടെ വേഷത്തിൽ വന്നശ്രീപരമേശ്വരനാണ്
ശ്രീകോവിലിന്റെ പണി പൂർത്തിയാക്കിയതെന്ന് ഐതിഹ്യം. പക്ഷേ,
ക്ഷേത്രത്തിന്റെ പണി അപൂർണമാണ്. അപൂർണമായ ജോലിക്ക് 'പൊന്മേരി
അമ്പലത്തിന്റെ പണി പോലെ' എന്നൊരു ചൊല്ലും നാട്ടുകാർക്കിടയിൽ പ്രചാരത്തിലുണ്ട്.

ലഭ്യമായ പൊന്മേരിഅഞ്ചടിയും അപൂർണമാണ്. "നമഃശിവായ' എന്ന
പഞ്ചാക്ഷരിയിലെ ഓരോ അക്ഷരങ്ങൾകൊണ്ടാരംഭിക്കുന്നതാണ് ഓരോ
ഖണ്ഡവും (‘യ’ കൊണ്ട് ആരംഭിക്കേണ്ടിയിരുന്ന ഖണ്ഡം സദൃശസ്വരമായ
ഇകാരംകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്). ആറാം ഖണ്ഡത്തിലേതായി
'തിരുനാമമിതിയിപുകഴ്വാവാൻ’ എന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ.

44

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/46&oldid=201694" എന്ന താളിൽനിന്ന് ശേഖരിച്ചത്