ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചടിക്ക് ഇരുപതുവരികളുണ്ട്. അങ്കക്കുളങ്ങര ഭഗവതിത്തോറ്റത്തിന്റെ
അഞ്ചടി, മരക്കലത്തമ്മയുടെ അഞ്ചടിത്തോറ്റം എന്നിവയുടെ ഖണ്ഡവിഭജന
ക്രമം വ്യക്തമല്ല.

സി.ജി.എൻ. പറയുന്നു: "ഓരോ അഞ്ചടിയും പൊതുവെ അഞ്ചോ
ആറോ ഈരടികളടങ്ങുന്നതായിരിക്കും. ചിലതിൽ അതിലധികവും കാണും"
(തിറയാട്ടവും അഞ്ചടിയും, പു47).

'പയ്യന്നൂർപാട്ടി'ന്റെ ആമുഖമായി ചേർത്തിരിക്കുന്ന ഒരഞ്ചടിയുണ്ട്.
അതിൽ അഞ്ചു ഖണ്ഡങ്ങളാണുള്ളതെങ്കിലും, ആദ്യഖണ്ഡത്തിൽ
പതിന്നാലും ബാക്കിയുള്ളവയിൽ നാലും വരികൾ വീതമാണുള്ളത്.
അഞ്ചടിയുടെ ഘടനാപരമായ ഈ ശിഥിലത ആ പേരിനെ അടിസ്ഥാനമാക്കി
യുള്ള രൂപനിർണയം ദുഷ്ക്കരമാക്കുന്നു. പേരുമായി ബന്ധിപ്പിക്കാതെ
തോറ്റംപാട്ടിലെ അഞ്ചടികൾ സ്തുതിപരമായ പദ്യഖണ്ഡങ്ങളാണെന്ന്
എം.വി.വിഷ്ണുനമ്പൂതിരി അഭിപ്രായപ്പെടുന്നു (തോറ്റംപാട്ടുകൾ, പു.15).

അഞ്ചടി, അയ്യടി, ഐയടി എന്നിവ അർത്ഥപരമായി സമാനതയുള്ള
പദങ്ങളായാണല്ലൊ വ്യവഹരിക്കാറുള്ളത്. ഐയൻ (അയ്യൻ)=God എന്ന്
ഗുണ്ടർട്ട് അർത്ഥം നല്കുന്നുണ്ട്. "അയ്യനെക്കുറിച്ചുള്ള അടി'യാവാം അയ്യടി.
പില്ക്കാലത്ത് ഭാഷാപരമായ മിഥ്യാപഗ്രഥനം (meta analysis) വഴിയാവാം
'അഞ്ചടി' യെന്ന രൂപം സൃഷ്ടിക്കപ്പെട്ടത്. ഈ വാക്കിനുള്ള 'ദേവതാസ്തുതി"
യെന്ന അർത്ഥം ഗുണ്ടർട്ടിന്റെ ശേഖരത്തിലുള്ള പാട്ടുകളെയും തെയ്യം-
തിറകൾക്കുപയോഗിക്കുന്ന പാട്ടുകളെയും ഉൾക്കൊള്ളാനാകുന്നത്ര
വിശാലമാണ്.

അഞ്ചടിയും താളവും

നമ്മുടെ നാടോടിപാരമ്പര്യത്തിലെ പാട്ടുകളുടെ ശ്ശഥഘടനയും
അതോടൊപ്പം താളപദ്ധതിയിലുള്ള തനിമയും കണക്കിലെടുക്കാത്ത ഒരു
വൃത്തശാസ്ത്രത്തിന് ഇനി പ്രസക്തിയില്ല. ഇവകൂടി പരിഗണിക്കുമ്പോൾ നില
വിലുള്ള പല വൃത്തങ്ങൾക്കും ചേർക്കുന്ന 'ഊന', 'അധി' എന്നീ വിശേഷണ
ങ്ങൾ ക്രമാതീതമായി വർദ്ധിക്കാനാണു സാധ്യത. കർക്കശമായ വൃത്തശാസ്ത്ര
ത്തിന്റെ ദൃഷ്ടിയിൽ ഭഗ്നതാളമായ പല നാടോടിമട്ടുകളും, നാടോടിത്താള
ങ്ങളുടെ പൊതുപശ്ചാത്തലവും അവയുടെ പ്രതിസംസ്ക്കാരഭിന്നമായ
പ്രയോഗരീതിയും കണക്കിലെടുത്താൽ താളബദ്ധമാണെന്നു കാണാം.
വൃത്തശാസ്ത്രത്തിലും ഈവിധത്തിലുള്ള ഒരന്വേഷണത്തിനാണ് കൂടുതൽ
പ്രസക്തി. വ്യവസ്ഥാപിതമായ വൃത്തശാസ്ത്രത്തിലൂടെയുള്ള സമീപനത്തിന്റെ
സങ്കീർണത വ്യക്തമാക്കുന്നതാണ് തിരുവങ്ങാട്ട്, കണ്ണിപ്പറമ്പ്, പൊന്മേരി അഞ്ചടികൾ.

1 2 3 4
അരുവായി/ രുന്നോ/ രുയിരിന്റെ/ ദണ്ഡം
5 6 7 8
അറിവില്ല/ യാതൊരു/ നെഞ്ചായെ/ നല്ലൊ
9 10 11 12
മരമായും/ മൃഗമായു/ മ്മീനായു/ ഞ്ചെമ്മെ
13 14 15 26
മന്നിൽപ്പി/ റന്നും മ/ രിച്ചും ജ/ നിച്ചും. (തിരുവങ്ങാട്ടഞ്ചടി)

48

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/50&oldid=201699" എന്ന താളിൽനിന്ന് ശേഖരിച്ചത്