ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറഞ്ഞും കൂടിക്കലർന്നും പ്രത്യക്ഷപ്പെടുന്നു. ദേവതകളോടുള്ള
സമീപനങ്ങളുടെ വിവിധമാനങ്ങൾ ഓരോ സ്തുതിയുടെയും ആന്തരികസത്ത
നിർണയിക്കുന്നു. ഈ മനോഭാവങ്ങളുടെ സമന്വയത്തിന് ഉത്തമോദാഹ
രണമാണ് 'തൃശ്ശംബരംസ്തുതി.’ അതുപോലെ ഗുരുവിനു നല്കുന്ന ദേവതാ
സ്ഥാനം വിവിധ സമൂഹങ്ങളുടെ മൂല്യബോധത്തിന്റെ പൊതുവായ ചില
പ്രത്യേകതകളിലേക്കുള്ള വഴിവിളക്കാണ് (തിരുവങ്ങാട്ടഞ്ചടി, കണ്ണിപ്പറമ്പ
ഞ്ചടി എന്നിവയിലും ഗുരുവിന് ഉന്നത സ്ഥാനമാണു നല്കുന്നത്). ദാരിദ്ര്യം,
മരണഭീതി, രോഗങ്ങൾ, കാമപീഡ എന്നിവയിൽനിന്നെല്ലാമുള്ള മോചനമാ
യാണ് ഈ സ്തുതികളിൽ ഈശ്വരൻ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ഇവയിലെ
ഭക്തിസാധാരണമനുഷ്യന്റെ വികാരങ്ങളോടു കൂടുതൽ അടുത്തുനില്ക്കുന്നു.

മലയാളസ്തോത്രങ്ങളെ ടി.പി.ബാലകൃഷ്ണൻനായർ നാലായി തിരിക്കുന്നു:
1. നാമാവലി 2. കഥാപ്രതിപാദകങ്ങൾ 3. വേദാന്തതത്വപ്രതിപാദ
കങ്ങൾ 4. ഭക്തിസംവർദ്ധകങ്ങൾ (സന്ധ്യാദീപം അവതാരിക)

ഇതു സ്ഥൂലമായ ഒരു വിഭജനമാണ്. സാധാരണ ഒരു കീർത്തന
ത്തിൽതന്നെ ഈ നാലു വിഭാഗങ്ങളുടെയും സവിശേഷതകൾ കാണുവാൻ
സാധിക്കും. സൂര്യസ്തുതിതന്നെ ഉദാഹരണം. മാത്രമല്ല, ഉള്ളടക്കം അനുസരിച്ച്
വിഭാഗങ്ങളുടെ എണ്ണം ഇനി വർദ്ധിപ്പിക്കുകയും ചെയ്യാം. എങ്കിലും സ്തുതി
യെന്ന പ്രസ്ഥാനത്തിലുൾപ്പെടുത്തുന്നതിനുള്ള അടിസ്ഥാനഏകകം ഭക്തി
മാത്രമാണ്. മറ്റുള്ളവയെല്ലാം അതിന്റെ അനുബന്ധങ്ങളോ, അതിലേക്കെ
ത്തിച്ചേരുന്നതോ അതിൽനിന്നാരംഭിക്കുന്നതോ ആയ പദ്ധതികളോ ആണ്.

ഗുരുസ്തുതി

അജ്ഞാനം കളയുന്ന ഗുരുവിനും ഈശ്വരനും അഭേദം കല്പിക്കുന്ന
ഈ കീർത്തനം ഒരു സംസ്കൃതിയുടെ മൂല്യങ്ങളുടെ പ്രതീകമാണ്. 'ഗുരുത്വ'
മെന്ന വിശ്വാസത്തിന് മനുഷ്യഭാഗധേയത്തെപ്പോലും നിർണയിക്കാനുള്ള
ശക്തിയാരോപിക്കുന്ന ഒരു സംസ്കാരത്തിന്റെ ചിഹ്നമാണിത്. ഗുരുകാരണ
വന്മാരെ സ്മരിച്ചുകൊണ്ടാരംഭിക്കുന്ന നാടോടി അനുഷ്ഠാനകലകളും
ക്ഷേത്രകലകളുമെല്ലാം ഈ സങ്കല്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ഗുരുത്വമെന്ന സങ്കല്പത്തിന്റെ ആഴവും ഗുരുവിന്റെ സമുന്നതമായ
സാംസ്കാരികസ്ഥാനവും വ്യക്തമാക്കുന്നതാണ് ഈ കൃതി.

പൂന്താനത്തിന്റേതെന്നു കരുതപ്പെടുന്ന സ്നോത്രങ്ങളെക്കുറിച്ചു
പ്രസ്താവിക്കുമ്പോൾ മഹാകവി ഉള്ളൂർ ഈ സ്തോത്രവും പരാമർശിക്കുന്നുണ്ട്
(കേ.സാ.ച. ഭാഗം 2, പു.608). പക്ഷേ ഇതു പൂന്താനത്തിന്റേതാണെന്നു
നിർണയിക്കാനുള്ള തെളിവുകൾ കാണുന്നില്ലതാനും.

സൂര്യസ്തുതി

ഈ സ്തുതിയിൽ പ്രത്യക്ഷപ്പെടുന്ന സൂര്യൻ വെളിച്ചം മാത്രമല്ല രോഗ
പീഡയിൽനിന്നു മോക്ഷമേകുന്ന ദേവതകൂടിയാണ്.
'ദെഹപീഡാസഹിപ്പാൻ വശമില്ല'
ഈശ്വരചികിത്സിപ്പാനുപായവും'

51

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/53&oldid=201703" എന്ന താളിൽനിന്ന് ശേഖരിച്ചത്