ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'പച്ചക്കല്ലിൻപ്രഭകളെ മുഴുവൻ’ എന്നു തുടങ്ങുന്ന കീർത്തനം. ഗുണ്ടർട്ടിൽ
നിന്നു ലഭിച്ച പാഠത്തിൽ ഈ വരി ഒഴിവാക്കി 'അരുണദിവാകര..' എന്ന വരി
മുതൽ ആരംഭിക്കുന്നു. ഈ കീർത്തനം പൂന്താനത്തിന്റേതാണെന്നു കരുതപ്പെടുന്നു.

'എന്നുണ്ണികൃഷ്ണനെ' എന്നാരംഭിക്കുന്ന കൃഷ്ണസ്തുതിയുടെ ചില
ഭാഗങ്ങൾ 'കാണേണമേ സ്തോത്രം' എന്ന പേരിൽ ഉള്ളൂർ ഉദ്ധരിക്കുന്നുണ്ട്.
പ്രസ്തുത സ്കോത്രത്തിന്റെ അവസാനം തൃച്ചെമ്മരം ശ്രീകൃഷ്ണണനെക്കുറിച്ചാണ്
സ്തുതിയെന്ന സൂചനയുണ്ടെങ്കിലും ആ ഭാഗം ഗുണ്ടർട്ടിന്റെ പാഠത്തിൽ കാണു
ന്നില്ല. കേശാദിപാദവും പാദാദികേശവും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉള്ളൂർ പറയുന്ന
ഈ കൃതി ഇവിടെ പൂർണമായിട്ടില്ലെന്നു കരുതാം.

ഈ കീർത്തനങ്ങളുടെ പൊതുധാരയിൽനിന്നു വേറിട്ടു കാണേണ്ട
ഒന്നാണ് ‘തൃശ്ശംബരംസ്തുതി.' ഓണപ്പാട്ടിന്റെയും വടക്കൻപാട്ടിന്റെയും
താളവ്യവസ്ഥ പിന്തുടരുന്ന ഈ കീർത്തനത്തിലെ വർണന സരസവും ഭാഷാ
രീതി ഋജുവുമാണ്. ഗോപിനാരിമാർ യശോദയോട് ശ്രീകൃഷ്ണൻ ചെയ്ത
'അതിക്രമങ്ങൾ’ വന്നു പറയുന്നതും അവരെ ആശ്വസിപ്പിച്ചു മടക്കിയയച്ച
യശോദയമ്മ കൃഷ്ണണനെ നയത്തിൽ ചോദ്യം ചെയ്യുന്നതും വെണ്ണ കട്ടു
തിന്നതു പരിശോധിക്കാനായി തുറക്കപ്പെട്ട ശ്രീകൃഷ്ണന്റെ വായിൽ
ഈരേഴുലകവും കണ്ടു പരിഭ്രാന്തയാകുന്നതുമാണ് ഇതിലെ പ്രമേയം.
ഗോപിനാരികളുടെ പരിഭവം പറച്ചിലും കൃഷ്ണനെ അനുനയത്തിലാക്കു
വാനുള്ള യശോദയുടെ തന്ത്രങ്ങളും നർമ്മരസം കലർന്നതാണ്. ഒതുക്കിപ്പറയു
തിനാണ് കവിയുടെ ശ്രദ്ധ. ഋജുവായ കഥാകഥനത്തിലൂടെ സ്ഫുരിക്കുന്ന
ഭക്തി ഇവിടെ പ്രാഥമികമായ അർത്ഥതലത്തിൽനിന്നു വ്യഞ്ജനയിലേക്കു
കടന്നുനില്ക്കുന്നു.

മറ്റു സ്തുതികൾ സന്ധ്യാകീർത്തനങ്ങളെന്ന നിലയിലാണ് കൂടുതൽ
പ്രചരിച്ചിരുന്നതെങ്കിൽ 'തൃശ്ശംബരംസ്തുതി' മറെറാരു പാരമ്പര്യത്തിന്റെ
സർഗ്ഗഫലമാണെന്നു കാണാം. ഈ കൃതി പാടിക്കളിക്കാനുള്ളതാണ്.
അതുകൊണ്ടാവാം ഭാഷയിലും ആഖ്യാനരീതിയിലും ആദ്യന്തം ചടലത
നിലനിർത്തുവാൻ കവി ശ്രദ്ധിച്ചിരിക്കുന്നത്.

ലക്ഷ്മീ-പാർവതീ സംവാദം

ഭർത്താക്കന്മാരെ ചൊല്ലിയുള്ള ലക്ഷ്മീപാർവതിമാരുടെ കലഹവും
ഒത്തുതീർപ്പുമാണ് ലക്ഷ്മീ-പാർവതീ സംവാദത്തിന്റെ വിഷയം. ഈ പ്രമേ
യത്തെ അധികരിച്ചു പല കൃതികളുമുണ്ടായിട്ടുണ്ടെങ്കിലും പ്രതിപാദ്യസംഭ
വങ്ങൾക്കു വ്യത്യസ്തതയുണ്ട്. ശൈവ-വൈഷ്ണവ കലഹങ്ങളുടെയും
തുടർന്നുള്ള സമന്വയത്തിന്റെയും ചരിത്രപശ്ചാത്തലം ഈ കൃതിയുടെ
രൂപനിർണയത്തിൽ പങ്കുവഹിച്ചിട്ടുണ്ടാവാം. നവവിധഭക്തികളിൽ പ്രഥമ
സ്ഥാനം ഈശ്വരകഥാശ്രവണത്തിനാണെന്നു വിധിക്കുന്ന സാംസ്കാരിക
സാഹചര്യത്തിൽ ഇതും ഒരു സ്തോത്രകൃതിയാണ്. പക്ഷേ, പ്രത്യക്ഷമായ
ദേവതാസ്തുതി ഇതിലില്ലെന്നു മാത്രം.

53

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/55&oldid=201706" എന്ന താളിൽനിന്ന് ശേഖരിച്ചത്