ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരുഷോ ത്തമൻ, പൂന്താനവും ഭക്തിപ്രസ്ഥാനവും, പു.85).
എസ്.ഗുപ്തൻനായർ പൂന്താനത്തിന്റെ ഗുരുനാഥനായ നീലകണ്ഠ
ഗുരുവിന്റെ മഹത്വം വ്യക്തമാക്കുന്നതിന് മറ്റു കൃതികളോടൊപ്പം ജ്ഞാന
പ്പാനയുടെ കാവ്യാരംഭവും ഉദ്ധരിക്കുന്നുണ്ട് (സാഹിത്യചരിത്രം പ്രസ്ഥാന
ങ്ങളിലൂടെ, പു.693).

ഇപ്പോൾ ലഭ്യമായ വരികളിൽ നീലകണ്ഠഗുരുവിന്റെ പേർ
സൂചിപ്പിക്കുന്നില്ല. പക്ഷേ, ഗണപതി, സരസ്വതി എന്നീ ദേവതകളെ ഗുരുവിനു
മുമ്പുതന്നെ സ്മരിക്കുന്നുണ്ട്. ഇതൊരു അനുഷ്ഠാനപരമായ
കാവ്യാരംഭമാണ്. രാമചരിതത്തിലെ

“കാനനങ്കളിലരൻകളിറുമായ് കരിണിയായ്
കാർനെടുങ്കണ്ണുമതമ്മിൽ വിളയാടിനടൻറ-
ൻറാനനം വടിവുള്ളാനവടിവായവതരി-
ത്താതിയേ നല്ലവിനായകനെന്മൊരമലനേ' എന്ന ഗണപതിസ്തുതി
യോടും

"ഞാനമെങ്കൽവിളയിച്ചുതെളിയിച്ചിനിയചൊല്‌-
നായികേ പരവയിൽത്തിരകൾനേരുടനുടൻ
തേനുലാവിനപത്രങ്ങൾവന്നുതിങ്ങിനിയതം
ചേതയുൾത്തുടർന്നുതോൻറുംവണ്ണമിൻറുമുതലായ്” എന്ന സരസ്വതി
സ്തുതിയോടും സാധർമ്മ്യമുള്ളതാണ് ജ്ഞാനപ്പാനയുടെ ആരംഭം. അധ്യാ
ത്മരാമായണത്തിലെ സരസ്വതീസ്തുതിക്കും രാമചരിത്രകല്പനയോട്
ആധമർണ്യമുണ്ട്. വ്യവസ്ഥാപിതവും അനുഷ്ഠാനസ്വഭാവമുള്ളതുമാണ്
ഇത്തരം കാവ്യാരംഭങ്ങൾ, അവയെ അനുകരണങ്ങളായി കാണേണ്ടതില്ല.

ഇപ്പോൾ ലഭ്യമായിരിക്കുന്ന ആദ്യവരികളുടെ മറെറാരു പ്രത്യേകത
'പാന'യെന്ന പേർ കാവ്യാരംഭത്തിൽതന്നെ സൂചിപ്പിക്കുന്നുവെന്നതാണ്.
ജ്ഞാനപ്പാനയുടെ ലഭ്യമായ പാഠങ്ങളിലോ പൂന്താനത്തിന്റെ തന്നെ സന്താന
ഗോപാലം പാനയിലോ ഈ പേര് പാട്ടിൽതന്നെ പരമാർശിച്ചിട്ടില്ല.

'ഹിതമൊടെതുണക്കെണം പാനെക്കു'
'പാനചൊല്ലാന്തുണക്കെണംദെവി നീ'
എന്നീ പ്രസ്താവങ്ങളിൽനിന്നു പാനയെന്നത് കാവ്യപ്രസ്ഥാനത്തിന്റെ
പേരാണെന്നൂഹിക്കാം. എൻ.വി.കൃഷ്ണവാര്യർ എഴുതുന്നു.

"പാന' എന്നോ ‘ദ്രുതകാകളി' എന്നോ 'സർപ്പിണി' എന്നോ നാം
വിളിക്കുന്ന കലിവിരുത്തം തമിഴ്സാഹിത്യത്തിൽ എത്രയോ മുമ്പുതന്നെ നല്ല
പ്രചാരം നേടിയിരുന്നു. മലയാളത്തിൽ ഈ വൃത്തത്തിലുള്ള സ്തോത്രങ്ങൾ
'പാന' എന്ന പേരിലുള്ള ഭഗവതീപൂജകളിൽ ഉപയോഗിച്ചു വന്നിരിക്കണം.
ആരാധനാസമ്പ്രദായത്തിന്റെ പേര് പിന്നീട് സോത്രത്തിനും ഒടുവിൽ
വൃത്തത്തിനും കിട്ടി." (ജ്ഞാനപ്പാന, അവതാരിക, പു. 13,14)

മറ്റു പതിപ്പുകളിൽ കാണാത്ത ചില വരികൾകൂടി ഈ പാഠത്തിലുണ്ട്.
നിശിതമായ സമൂഹവിമർശനവും അതിലുപരി ബ്രാഹ്മണാനാചാരങ്ങളുടെ
നിഷേധവും ഉൾക്കൊള്ളുന്ന ഈ വരികൾ പില്ക്കാലത്ത് നഷ്ടപ്പെട്ടത്
യാദൃച്ഛികമാകാനിടയില്ല. പ്രസ്തുതവരികൾ ശ്രദ്ധിക്കുക.

55

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/57&oldid=201709" എന്ന താളിൽനിന്ന് ശേഖരിച്ചത്