ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളുള്ളതിൽ രണ്ടെണ്ണം 'ആരോമൽപ്പെങ്കിളിപ്പെൺകിടാവേ' എന്നാരംഭി
ക്കുന്നു. ആഖ്യാനരീതിയിലും താളത്തിലും സാധർമ്മ്യമുള്ള ഇവയിൽ
രണ്ടാമത്തെ പാട്ടിനോട് ഏറെക്കുറെ സമാനതയുള്ള ഒരു പാട്ട് ഗുണ്ടർട്ടിന്റെ
സമാഹാരത്തിൽനിന്നു ലഭിച്ചിട്ടുണ്ട്. ഓലയിലും നോട്ടുബുക്കിലുമായി
പകർത്തപ്പെട്ട ഇതിന്റെ രണ്ടു പകർപ്പുകളിൽ ഓലയിലുള്ളതു പൂർണമാണ്.
ചില ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഈ രണ്ടു പകർപ്പുകൾ തമ്മിലുള്ളൂ.

കേരളഭാഷാഗാനങ്ങളിൽ ചേർത്തിരിക്കുന്ന ഓണപ്പാട്ടിനെക്കാൾ
ദൈർഘ്യവും ഘടനാപരമായ പൂർണതയും ഗുണ്ടർട്ടിൽനിന്നു ലഭിച്ച
പാട്ടിനുണ്ട്.

കിളിയെ വിളിച്ചു കഥപറയാനാവശ്യപ്പെടുന്നതും അതനുസരിച്ച്
കിളികഥ പറയുന്നതും അതിനുശേഷം പറന്ന് കൈലാസത്തിലേക്കു പോകു
ന്നതുമായാണ് പാട്ടിന്റെ ഘടന. കിളിപ്പാട്ടു പ്രസ്ഥാനത്തിലെ കൃതികളുടെ
ആഖ്യാനരീതിയും ഇതുതന്നെയാണല്ലൊ. കിളിപ്പാട്ടുപ്രസ്ഥാനവും
നാടോടിസംസ്കാരവുമായുള്ള ബന്ധവും പഠനവിഷയമാക്കേണ്ടുണ്ട് . കേരള
ഭാഷാഗാനങ്ങളിലെ ഓണപ്പാട്ടിൽ 'തുഞ്ചത്തുരാമനെപ്പറ്റി പരാമർശമുണ്ട്.
ഗുണ്ടർട്ടിന്റെ പാഠത്തിൽ ഈ പരാമർശം കാണുന്നില്ലെന്നതു ശ്രദ്ധേയമാണ്.
ഭാഷാപരമായി കൂടുതൽ പഴക്കം തോന്നിക്കുന്നതും ഗുണ്ടർട്ടിന്റെ പാഠത്തിനാണ്.

ഓണപ്പാട്ടിനു മഹാബലിചരിതം എന്നുകൂടി പേരുണ്ടെന്നും കവി
യാരെന്നറിയില്ലെന്നും രചനാകാലം ഒൻപതോ പത്തോ ശതകങ്ങളിലാ
ണെന്നും ഉള്ളൂർ പ്രസ്താവിക്കുന്നു. പക്ഷേ കാലനിർണയത്തിന് ഉപോദ്ബല
കമായ തെളിവുകളൊന്നും അദ്ദേഹം ചൂണ്ടാക്കാണിക്കുന്നില്ല. "വലിയ ഒരു
മാവേലിപ്പാട്ടു നമുക്കു ലഭിച്ചിട്ടുള്ളതിനും നാലു നൂറ്റാണ്ടിൽ കൂടുതൽ
പഴക്കമില്ല" എന്നു മാടശ്ശേരി മാധവവാര്യർ പറയുന്നതും (കുഞ്ചൻവരെ, പു.
186) ഈ ഓണപ്പാട്ടിനെ ഉദ്ദേശിച്ചാവാം

കേരള സർവ്വകലാശാല പ്രസിദ്ധീകരണമായ ‘പാട്ടുകൾ' ഒന്നാം
ഭാഗത്തിൽനിന്ന് 'ഓണവിജ്ഞാനകോശ'ത്തിൽ (പു.95) "മഹാബലിചരിതം
ഓണപ്പാട്ടി'ന്റെ മറെറാരു പാഠം ഉദ്ധരിച്ചിട്ടുണ്ട്. അതിൽ
‘ശങ്കരനിർമ്മിതമായ പാട്ടു
വിദ്യയില്ലാത്തവർ ചൊല്ലുന്നേരം
വിദ്വാന്മാർ കണ്ടതിൽ കുറ്റം തീർപ്പിൻ'
എന്ന് കവിയെക്കുറിച്ച സൂചനയുണ്ട്. എങ്കിലും വാമൊഴിസാഹിത്യ
ത്തിലെ പാഠഭേദസാധ്യതകളും പില്ക്കാലത്ത് അധികമായി വന്നു ചേരുന്ന
ചില പരാമർശങ്ങളും (ഉദാ. കേരള ഭാഷാഗാനങ്ങളിലെ ഓണപ്പാട്ടിൽ
'തുഞ്ചത്തു രാമനെ'ക്കുറിച്ചുള്ള സൂചന) പരിഗണിക്കുമ്പോൾ ഈ
കർതൃസൂചന ആധികാരികമായി കരുതേണ്ടതില്ല.

ജ്ഞാനപ്പാനയിലേതുപോലെ ഓണപ്പാട്ടിലേയും ചില വരികൾ
പിൽക്കാലത്ത് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
"മാബലിമണ്ണുപെക്ഷിച്ച ശെഷം
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമുട്ടിത്തുടങ്ങിയല്ലൊ

57

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/59&oldid=201711" എന്ന താളിൽനിന്ന് ശേഖരിച്ചത്