ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവങ്ങാട്ടഞ്ചടി

1. അരു1വായിരുന്നൊരുയിരിന്റെ ദണ്ഡം
അറിവില്ലയാതൊരു നെഞ്ചായെനല്ലൊ2
മരമായും മൃഗമായുമ്മീനായുഞ്ചൈമ്മെ3
പിറന്നും മരിച്ചും ജനിച്ചും
നരനായിപ്പിറന്ന പിറപ്പിങ്കലെന്റെ
നരകം കളഞ്ഞിട്ടു സ്വർഗ്ഗം തരെണം
തിരുമാതുന്താനും തിറത്തൊടെ മെവും
തിരുവങ്ങാടാണ്ടെഴും ശ്രീരാമദെവ

2. ആധാരമാറിന്റെയുടെ വിളങ്ങും
അണുവായിരുന്നൊരു ജീവൻ പിരിഞ്ഞാൽ
മാതാവാം കണ്ടം പിതാവങ്ങുഴുതു
മകനായ വിത്തു വിതച്ചാനതെല്ലൊ
ഭൂവാദിയഞ്ചും പുറമെ പൊതിഞ്ഞു
പുതിയൊരു വീടങ്ങു പഴതാകുമ്മുമ്പെ
തീയായത എല്ലാമകറ്റീടവെണം—തിരു4

3. ഇരത്തെണ്ടിത്തന്നെ പകലും കഴിഞ്ഞു
രാവുണ്ടുറങ്ങീട്ടുണർന്നും പുലർന്നും
ഗുരുവിന്റെ പാദം സ്തതുതിച്ചങ്ങിരിപ്പാൻ
കുറവില്ല5യാതൊരു നെഞ്ചായെനെല്ലൊ
നരസിംഹമായിട്ടിരണ്ണിയൻ തന്നെ
നഖം കൊണ്ടു കീറിപ്പിളർന്നു6യിർ കൊണ്ടാൻ
തിരുവുള്ളമായിട്ടിരിക്കെണം എന്നിൽ—തിരു

4. ഈറ്റിച്ചുനെടും ധനത്താലത്തൊട്ടു
ഇഹലൊകത്തഗതിക്കു ധർമ്മം കൊടാഞ്ഞാൽ
നീറ്റിൽ ജനിച്ചുമ്മരിച്ചും,പിറന്നും
നിലയറ്റ് നരകത്തിൽ നീന്തുവൊരല്ലൊ

63

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/65&oldid=201721" എന്ന താളിൽനിന്ന് ശേഖരിച്ചത്