ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦


൨൦ B.


൧ ക്രിസ്തു യേശു എവിടെ?

ദുഷ്ട കൈകൾ കൊണ്ടെല്ലൊ

എൻ ആത്മാവിൻ കാതലെ

നിന്നെ അവർ മുടിച്ചൊ?

ഇല്ല വീണ്ടും ജീവിക്കും

ക്രിസ്തു ശത്രു ജയിക്കും.


൨ അല്പ കാലം പാറയിൽ

വെട്ടിട്ടുള്ള പാതാളം

യേശു തന്റെ താണ്മയിൽ

ആക്കി തന്റെ ഭവനം

അതിൽ യേശു കിടന്നു

അതും ശുദ്ധമായിതു.


൩ നിന്ദ്യം വേണ്ടാ ലോകരെ

തോറ്റിതല്ല പ്രഭുവൻ

ദിവ്യൻ തന്റെ ശവത്തെ

വെടിഞ്ഞുള്ള ഉത്തമൻ

ദൈവത്തിന്റെ ശക്തിയെ

കാണും ഇനി നിങ്ങളെ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/30&oldid=150767" എന്ന താളിൽനിന്ന് ശേഖരിച്ചത്