ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരിമ്പു വെട്ടിക്കഴിഞ്ഞാൽ ഉടനെ അതു മരച്ചക്കിലോ ഇരിമ്പു ചക്കിലോ ഇട്ട് ആട്ടണം. മരച്ചക്കിലായാൽ നീരു മുഴുവൻ കിട്ടാൻ ഇടയില്ലാത്തതും കിട്ടുന്ന നീരു തന്നെ കുറേ താഴെ തൂകിപ്പോയേക്കാവുന്നതുമാണ്. അതിനാൽ ഇരുമ്പുചക്കാണ് ഇതിനു വളരെ നല്ലത്.

വൈകുന്നേരം വെട്ടിയ കരിമ്പു പിറ്റേദ്ദിവസം കാലത്തു ആട്ടുകയാണ് ഉത്തമം. കരിമ്പു വെയിലത്തു കിടന്നാൽ സ്വല്പം വാടാനും അതു നിമിത്തം നീരു കുറയുവാനും ഇടവന്നേയ്ക്കാം . ആട്ടിവരുന്ന നീര് ഉടനെ തന്നെ ചെമ്പിൽ അരിച്ചൊഴിച്ചു വറ്റിക്കണം. നീരു ചെമ്പിലൊഴിച്ചാൽ ഉടനെ കുറേ ചുണ്ണാമ്പുവെള്ളവും വെണ്ടയ്ക്കച്ചാറും ഒഴിക്കും. ഇവ രണ്ടും കരിമ്പുനീരു ശുദ്ധമാക്കാൻ ഉപയോഗിക്കുന്നതാകുന്നു. ഇങ്ങനെ ഉടനെ വറ്റിക്കാൻ ശ്രമിക്കാതിരുന്നാൽ നീരു പുളിച്ചു പലേ ദോഷങ്ങളും വന്നേയ്ക്കാം. നീരു തിളച്ചുവരുമ്പോൾ അതിൽ വല്ല അഴുക്കുകളും ഉണ്ടെങ്കിൽ
"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/105&oldid=208803" എന്ന താളിൽനിന്ന് ശേഖരിച്ചത്