ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരിമ്പ്

ഇരിമ്പു മറ്റു വസ്തുക്കളോടു കൂടിക്കലർന്നു ഭൂമിയുടെ അടിയിൽ ചിലേടത്ത് കാണുന്നു. ഇത് ഇൻഡ്യാസംസ്ഥാനത്ത് പല ഇടങ്ങളിലും ഉണ്ട്. ഇരിമ്പു ഖനികളിൽ നിന്നു വെട്ടി എടുത്തതിൽ പിന്നീട് ഉടച്ചു ചെറിയ കഷണങ്ങളാക്കി ചൂളയിൽ ഇട്ട് ഉരുക്കി അതിന്റെ കീടൻ വേർപെടുത്തി ശുദ്ധമാക്കി പലവിധത്തിലും ഉപയോഗപ്പെടുത്താം.

ഇരിമ്പ് ഉരുക്കുന്ന ചൂള ഏകദേശം നാല്പതു മുതൽ നൂറുവരെ അടി പൊക്കത്തിൽ കല്ലുകൊണ്ടു വൃത്താകാരത്തിലുള്ള ഗോപുരം പോലെ ഉയർത്തിക്കെട്ടിയതായിരിക്കും. അതിന്റെ പുറവശം ഇരിമ്പുപാളംകൊണ്ടു ചുറ്റിക്കെട്ടിയിരിക്കും. ചുവട്ടിൽ ഒല വച്ച് ഊതാൻ തക്കവണ്ണം കക്ക

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/115&oldid=208804" എന്ന താളിൽനിന്ന് ശേഖരിച്ചത്