ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14 മൂന്നാം‌പാഠപുസ്തകം.


വേണം. സാധനങ്ങളെല്ലാം ക്രമപ്രകാരം തൂക്കിയെടുത്തു് ഒരു മൺപാത്രത്തിലാക്കി ചൂളയിൽ വെച്ചു് ഉരുക്കിയാൽ പശപോലെയാകും. പിന്നെ രണ്ടോ നാലോ അടി നീളമുള്ള ഒരു ഇരുമ്പുകുഴലിന്റെ ഒരറ്റം ആ ദ്രവത്തിൽ മുക്കിമറ്റേ അറ്റത്തിൽകൂടി ഊതണം. കാറ്റടച്ചിട്ടുള്ള ഫുട്ട്ബാൾ ബ്ലാഡർപോലെ അതു് വീർത്തുവരും. ഇതു് ഒരു ഇരുമ്പുകുടിൽകൊണ്ടു് വേറെ ഏതെങ്കിലും രൂപത്തിലാക്കാം. (പടം (1) നോക്കുക.)

സ്ഫടികക്കൊട്ടാരം.

ചെറിയ പലക വേണമെങ്കിൽ മേൽ വിവരിച്ച സാധനത്തെ കുടിൽകൊണ്ടു് കുഴല്പോലെ ആക്കി നെടുകേ കത്തിരികൊണ്ട് മുറിച്ചു് ചൂടു ആറും മുമ്പെ ഒരു കോൽകൊണ്ട് നിവർത്തിയാൽ മതി. ഉരുക്കിയ ദ്രവം ചുറ്റും വെള്ളമുള്ള ഒരു പലകമേൽ ഒഴിച്ചു് ഒരു ലോഹദണ്ഡുകൊണ്ട് പരത്തീട്ടും പലകകളാക്കിത്തീർക്കാം. മേല്പറഞ്ഞ ദ്രവത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/18&oldid=155002" എന്ന താളിൽനിന്ന് ശേഖരിച്ചത്