ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20 മൂന്നാം പാഠപുസ്തം


മൂലവും രോഗങ്ങൾ സംഭവിച്ചേക്കാം. ഇതു് അപത്ഥ്യാചരണം കൂടാതെയിരിക്കുന്നതിനാൽ അകറ്റിക്കളയാവുന്നതാണ്. മനുഷ്യർ എല്ലാവരും താഴെ പറയുന്ന നിയമങ്ങളെ അനുഷ്ഠിക്കുന്നതായാൽ അവർക്കു ആരോഗ്യത്തിനു് വലിയ ഹാനി നേരിടാതെ സൂക്ഷിക്കാൻ കഴിയും.

വാസസ്ഥലം ഈൎപ്പമുള്ളതായിരിക്കരുതു്. ഭവനം സ്വച്ഛമായും, നിൎമ്മലമായും അഹോരാത്രം വായു തടവുകൂടാതെ സഞ്ചരിക്കത്തക്കവണ്ണം കതകുകൾ, ജനലുകൾ മുതലായ ദ്വാരങ്ങൾ ഉള്ളതായും ഇരിക്കണം. ഭവനത്തിന്റെ സമീപത്തു വായുവിനെയും ജലത്തെയും ദുഷിപ്പിക്കുന്ന സാധനങ്ങൾ അതായതു് ചത്ത ജന്തുക്കൾ, ചീഞ്ഞഴുകുന്ന സാധനങ്ങൾ മുതലായവ കിടക്കരുതു് ദേഹം സ്നാനാദികൾകൊണ്ടു് ശുദ്ധമാക്കി വയ്ക്കണം. കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുചിയായിരിക്കണം. പലമാതിരി രോഗികൾ കുളിക്കുന്നതും പല സാധനങ്ങൾ ചീഞ്ഞു് കിടക്കുന്നതുമായ കുളങ്ങളിൽ കുളി വൎജ്ജിക്കേണ്ടതാകുന്നു. ഭക്ഷണം മിതമായും ഹിതമായും ഇരിക്കണം. മലമൂത്രാദിവിസൎജ്ജനം ജലായശങ്ങൾക്കും ഭവനങ്ങൾക്കും വളരെ അകന്ന സ്ഥലത്തായിരിക്കണം. ഒരു ദിവസം ഒരു മണിക്കൂറെങ്കിലും തുറസ്സായിട്ടുള്ള ദിക്കിൽ ചെന്നു് കാറ്റുകൊള്ളേണ്ടതാകുന്നു. ഒരു ദിവസം എട്ടോ പത്തോ മണിക്കൂറുനേരം മനശ്ശരീരങ്ങൾ വ്യാപരിക്കത്തക്കവണ്ണം ഏതെങ്കിലും പ്രവൃത്തി ചെയ്യണം. മനഃപ്രവൃത്തി ചെയ്യുന്നവർ ദേഹത്തിനും ദേഹപ്രവൃത്തി ചെയ്യുന്നവർ മനസ്സിനും വ്യായാമം കൊടുക്കേണ്ടതാകുന്നു. ദിവസംപ്രതി കുറേനേരമെങ്കിലും ഉല്ലാസമായിരിക്കേണ്ടതാണ്. ഒരു ദിവസം ഏഴോ എട്ടോ മണിക്കൂറു് ഉറക്കവും വേണം. നനഞ്ഞ വസ്ത്രം ധരിക്കുകയോ ശീതവായു ഏൽക്കുകയോ ചെയ്യരുതു്. അവനവനു് നേരിടുന്ന

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/24&oldid=155009" എന്ന താളിൽനിന്ന് ശേഖരിച്ചത്