ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചന്ദ്രൻ 21


ദുഃഖങ്ങളെ ധൈൎയ്യത്തോടുകൂടി സഹിച്ചുകൊള്ളെണം. ഇങ്ങനെയുള്ള നിയോഗങ്ങൾ അനുഷ്ഠിക്കുന്നതായാൽ നമുക്കു് രോഗങ്ങൾ കുറയുകയും ക്ഷേമം വൎദ്ധിക്കുകയും ചെയ്യുന്നതാകുന്നു.



പാഠം ൯.
ചന്ദ്രൻ.


ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗോളമാകുന്നു. ഇതു് ഇരുപത്തേഴു് ദിവസം കൊണ്ടു് ഭൂമിയെ ചുറ്റിവരും. ഈ കാലത്തിനു് 'ചാന്ദ്രമാസം' എന്നു പേർ പറയാറുണ്ടു്. ഈ ഗോളം ഭൂമിയിൽനിന്നു് രണ്ടുലക്ഷത്തിമുപ്പത്തേഴായിരം മൈൽ ദൂരത്താണു് സ്ഥിതിചെയ്യുന്നതു്. ദിവസമൊന്നിനു് അറുപതുനാഴികവീതം നടക്കാവുന്ന ഒരാളിനു് ചന്ദ്രനിൽ പോകാൻ മാർഗ്ഗമുണ്ടെങ്കിൽ, അവിടെ എത്തുന്നതിനു സുമാർ അറുനൂറ്റി നാല്പത്തിയൊൻപതരസ്സംവത്സരം വേണ്ടിവരും.

ചന്ദ്രൻ വളരെ വളരെ പുരാതനകാലത്തു്, കത്തി എരിയുന്ന ഒരു ഗോളമായിരുന്നു എങ്കിലും അതു് കാലാന്തരത്തിൽ തണുത്തു് ഇപ്പോൾ സൂര്യന്റെ പ്രകാശം പ്രതിബിംബിച്ചു് ശോഭിക്കുക മാത്രമാണ് ചെയ്യുന്നതു്. ചന്ദ്രനെ 'ശീതാംശു' എന്നു് പറയുന്നതു് ഇതുകൊണ്ടത്രേ. ചന്ദ്രനിൽ ഭൂമിയിലുള്ളതുപോലെ പർവ്വതനിരകളില്ലെങ്കിലും ഒറ്റയായ കുന്നുകൾ ഉണ്ടു്. അവയിൽ ചിലതു്, ചന്ദ്രന്റെ വലുപ്പം ഓർത്താൽ അത്യുന്നതങ്ങളാകുന്നു. ഈ മലകൾ മിക്കവയും അഗ്നിപർവതങ്ങളായിരുന്നുവത്രേ. ഇവ ഭൂമിയിലുള്ളവയേക്കാൾ എത്രയോ വലിപ്പമുള്ളവയാകുന്നു. എന്നാൽ അവയിൽ ഇപ്പോൾ തീയില്ല. ഈ അഗ്നിപർവതങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/25&oldid=155010" എന്ന താളിൽനിന്ന് ശേഖരിച്ചത്