ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പശുവും കുതിരയും 23



പാഠം ൧൦.


പശുവും കുതിരയും..


വാദ്ധ്യാർ -- ഗോവിന്ദാ! ഒരു പശുവും കുതിരയും തമ്മിൽ എന്തു് ഭേദം? പറയാമോ? ഗോവിന്ദൻ--പറയാം. പശുവിനു് കൊമ്പുണ്ടു്. കുതിരയ്ക്കു് കൊമ്പില്ല.

വാ--പിന്നെ വല്ല വ്യത്യാസവുമുണ്ടോ?

ഗോ--കുതിരയുടെ കഴുത്തിന്റെ മേൽ വശത്തു് നീണ്ട മുടി കാണുന്നുണ്ടു്; പശുവിന്റെ കഴുത്തിൽ അതില്ല. പിന്നെ കുതിരയുടെ വാൽ മുഴുവനും മുടി തന്നെ; പശുവിന്റെ വാലിന്റെ തുമ്പത്തു് മാത്രമേ മുടിയുള്ളു. പക്ഷെ പശുവിന്റെ വാൽ കുറേക്കൂടി നീണ്ടതാണു്.

വാ--ശരി, രണ്ടിന്റേയും കാലിനു് വ്യത്യാസമുണ്ടോ?

ഗോ--ഉണ്ടു്. കുതിരയുടെ കാലിലേ കുളമ്പു് ഒറ്റയാണു്; പശുവിന്റെ കാലിലേ കുളമ്പു് ഇരട്ടയാണു്. പിന്നെ പശുവിന്റെ കുളമ്പിന്റെ മുകളിൽ മറുവശത്തു് രണ്ടു് എല്ലുകൾ പൊങ്ങിക്കാണുന്നുണ്ടു്. കുതിരയ്ക്കതില്ല.

വാ-- നീ പറഞ്ഞതു് ശരി, ഈ മുറിയുടെ ചുവരിന്മേൽ അനവധി മൃഗങ്ങളുടെ പടങ്ങൾ തൂക്കിയിരിക്കുന്നല്ലോ;

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/27&oldid=147264" എന്ന താളിൽനിന്ന് ശേഖരിച്ചത്