ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26 മൂന്നാം പാഠപുസ്തകം ക്കൂടി മുകളിലായിരിക്കം വിരലുകൾ പിരിയുന്നത്. മുകളിൽ മുട്ടല്ലേ ഉള്ളു? അതുകൊണ്ട് മുട്ടു തന്നെ ആയിരിക്കുമോ മണിക്കെട്ട് എന്നെനിക്കു സംശയമുണ്ട്. വാ.- നീ പറഞ്ഞ യുക്തി നല്ലതു തന്നെ. ഇങ്ങിനെ കണ്ണുകൾ ഉപയോഗിച്ചു കാണുകയാണു വേണ്ടത്. പുസ്തകങ്ങളിൽ കണ്ടതെല്ലാം കാണാതെ ചൊല്ലി അറിവുണ്ടെന്നു നടിച്ചാൽ ഫലമില്ല. ആകട്ടെ; ഇനി ഇവയ്ക്ക് എത്ര പല്ലുണ്ടെന്നറിയാമോ? ഗോ.-പശുവിന്‌ നേരെ മേൽവരിയിൽ പല്ലില്ല. അതു ഞാൻ നോക്കിയിട്ടുണ്ട്. താഴത്തെ വരിയിൽ മാത്രമേ പല്ലുള്ളു. വാ.-കുതിരയ്ക്ക് പല്ലുണ്ടോ എന്നു നോക്കു. ഗോ.-ഉണ്ട്. രണ്ടു വരിയിലുമുണ്ട്. വാ.- മേൽ വരിയിൽ പല്ലില്ലാതെ പശുവിനെപ്പോലെ വേറെ ജന്തുക്കളുണ്ടോ? ഗോ.- ആടിനില്ല. പോത്തിനില്ല. വാ.-ഈ ജന്തുക്കൾക്കൊക്കെ ഒരു സാമ്യമുണ്ടെന്നു മുൻ പറഞ്ഞല്ലോ. ഗോ.-ഇവ ഇരട്ടക്കുളമ്പുള്ളവയാണ്‌. അപ്പോൾ ഇരട്ടക്കുളമ്പുള്ളവയ്ക്കു മേൽവരിയിൽ പല്ലില്ല അല്ലേ? വാ.- പശു തീറ്റി തിന്നുന്നതു കണ്ടിട്ടുണ്ടോ? ഗോ.-ഉണ്ട്. അത് പുല്ലു തിന്ന് ഒരു ദിക്കിൽ കിടന്ന്‌ അയവിറക്കും. വാ.- ഇങ്ങനെ അയവിറക്കുന്ന ജന്തു വേറെ ഉണ്ടോ? ഗോ.- ആട്, പോത്ത്, മുതലായി ഇരട്ടക്കുളമ്പുള്ളതൊക്കെ അയവിറക്കുമെന്നു തോന്നുന്നു. എനിക്ക് ഈവക സംഗതികളേപ്പറ്റി പലതും അറിഞ്ഞാൽ കൊള്ളാമെന്നു മോഹമുണ്ട്.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/30&oldid=147266" എന്ന താളിൽനിന്ന് ശേഖരിച്ചത്