ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28

                                മൂന്നാം  പാഠപുസ്തകം 

നാട്ടിൽ ചെലുത്തിയ അധികാരം നാട്ടുകാർക്ക് ദുസ്സഹമായിത്തീർന്നു അവർ തങ്ങളുടെ പൂർവിക രാജ്യക്കാരെ കൈവെടിഞ്ഞു അവരുമായി യുദ്ധം ചെയ്തു തങ്ങളുടെ നാട്ടിൽ സ്വാതന്ത്ര്യം സ്ഥാപിക്കുകയും ജനസമുദായരാജ്യഭാരംഏർപ്പെടുത്തുകയും ചെയ്തു .അപ്പോൾ ആദ്യമായി തിരഞ്ഞെടുക്കപെട്ട പ്രസിഡന്റ്‌ (രാഷ്‌ട്രത്തലവൻ) ആയിരുന്നു ജനറൽ വാഷിങ്ങ്ടൺ .അദ്ദേഹം നല്ല യോദ്ധാവും അദ്വിതീയനായ ഭരണകർത്താവും ആയിരുന്നു . അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ള കൃത്യനിഷ്ഠ , നിഷ്പക്ഷാതിപത്യം മുതലായ ഗുണങ്ങൾ അദ്ദേഹത്തിന്റെ ഖ്യാതിയെ എന്നെന്നേക്കും നിലനിറുത്തുന്നതാണ് .

ഒരിക്കൽ ഒരു ഉദ്യോഗം ഒഴിവു വന്നു, അതിനു പലരും അപേക്ഷിച്ചിരുന്നു .അപേക്ഷകരുടെ കൂട്ടത്തിൽ വാഷിങ്ടന്റെ ഇഷ്ടനായി ഒരാളും ഉണ്ടായിരുന്നു .അയാൾക്ക്‌ കിട്ടും ഉദ്യോഗം എന്ന് എല്ലാവരും തീർച്ചയാക്കി ,പക്ഷെ കിട്ടിയത് അയാളെക്കാൾ യോഗ്യനായ ഒരാൾക്കായിരുന്നു ഇതിനെപറ്റി വാഷിങ്ങ്ടണിനോട്‌ ഒരാൾ ചോദിച്ചപ്പോൾ രാജ്യഭരണത്തിന് തന്നോടുള്ള ഇഷ്ട്ടത്തെക്കാൾ യോഗ്യതയാണ് ആവിശ്യമെന്നും അത് ഈ ആള്ക്ക് തന്റെ ഇഷ്ട്ടനെക്കാൾ അധികമുണ്ടെന്നും മറുപടി പറഞ്ഞു .വാഷിങ്ടന്റെ സമയനിഷ്ഠ വളരെ കേമമായിരുന്നു .ഒരവസരത്തിൽ അദ്ദേഹം ഏതാനും യോഗ്യരെ ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു .നിശ്ചയിച്ചിരുന്ന സമയത്ത് വന്ന ആളുകളൊരുമിച്ചു ഭക്ഷണം ആരംഭിച്ചു .താമസിച്ചു വന്നവർ തങ്ങളെ അപമാനിക്കുകയല്ലേ എന്ന് സംശയിച്ചപ്പോൾ അദ്ദേഹം അവരോടു ഇപ്രകാരം പറഞ്ഞു . എന്റെ പരിചാരകർ ഭക്ഷണത്തിനുള്ള സമയം ഒരിക്കലും ലംഘിക്കുകയില്ല ; അത് കൊണ്ട് നിങ്ങൾ ക്ഷമിക്കണം " ഇത് കേട്ട് അവർ ലജ്ജിച്ചു തല താഴ്ത്തി



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Agin81 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/32&oldid=155014" എന്ന താളിൽനിന്ന് ശേഖരിച്ചത്