ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30

മൂന്നാംപാഠപുസ്തകം

ന്നാൽ കൃഷിക്കാർക്കുണ്ടാകുന്ന പരിഭ്രമം വർണ്ണിക്കാൻ പാടുള്ളതല്ല. വർഷം അധികമായാലും സങ്കടം തന്നെ. ചില കാലങ്ങളിൽ ചാഴി അല്ലെങ്കിൽ ഒരു മാതിരി പുഴു നിലങ്ങളിൽ വീഴുന്നു. അതു നെല്ലു മുഴുവനും നശിപ്പിച്ചുകളയുക.

ഇങ്ങനെ വിളവാകുന്നതുവരെ കൃഷിക്കാരന്റെ മനസ്സിനു തീരെ സമാധാനമില്ല. കൊയ്തു കഴിഞ്ഞു വേലക്കാർക്കു കൊടുക്കേണ്ടതു കൊടുത്തു നെല്ല് ഉണക്കുകുറവു തീർത്തു അറയ്ക്കകത്തു വന്നാൽ മനസ്സിനും സ്വല്പം ആശ്വാസമായി. കൃഷിക്കാരൻ വയലിൽവെച്ചു തന്നെ ധർമ്മം തുടങ്ങുന്നു. വേലചെയ്യുന്നവർക്കും, ചെയ്തവർക്കും, യാചകന്മാർക്കും ഒക്കെ കൊടുത്തു ശേഷമുള്ളതു മാത്രമേ അറയ്ക്കകത്തേയ്ക്ക് എത്തുകയുള്ളൂ. നെല്ലുപോലെ തന്നെയാണ് മറ്റു കൃഷികളും.

കൃഷിയിറക്കിയാൽ അത് കൊയ്തെടുക്കുന്നതിന് കുറെ സമയം വേണമല്ലോ. അതിനിടയ്ക്ക് വല്ല കലഹമോ നാട്ടിൽ യൂദ്ധമോ ഉണ്ടായാൽ കൃഷിക്കാരന്റെ പ്രയത്നം നിഷ്ഫലമായി. കാലക്കേടാൽ വല്ല ദോഷവും വന്നാലും ഫലം അതു തന്നേ. അതിനാൽ കൃഷിക്കാരൻ അന്യന്മാരോട് രഞ്ജിച്ചും രാജാവിനോടു ഭക്തി കാണിച്ചും ഈശ്വരനെ സദാ സേവിച്ചും ഇരിക്കണം.

കൃഷിക്കാരന്റെ ജീവിതം ആകപ്പാടെ നിർദ്ദോഷമാണ്.

പാഠം ൧൩

കടലാസ്

നാം വായിക്കുന്ന പുസ്തകം കടലാസ് കൊണ്ടുണ്ടാക്കീട്ടുള്ളതാണല്ലോ. എഴുതുന്നതും കടലാസിലല്ലേ? നമുക്ക് ഇത്ര ഉപയോഗമുള്ള ഈ സാധനം എങ്ങനെയാണ് ഉണ്ടാക്കുന്നതു? വളരെ പുരാതനകാലത്ത് തന്നെ കടലാസുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/34&oldid=155016" എന്ന താളിൽനിന്ന് ശേഖരിച്ചത്