ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34 മൂന്നാംപാഠപുസ്തകം

കുറേക്കൂടി പ്ലാനൽ ആകർഷിക്കും. പിന്നെ അതു് ഇത്രതന്നെ നനവില്ലാത്ത പ്ലാനലുള്ള വേറെ ഒരു ഉരുളിന്മേൽ പകരും. ഇങ്ങനെ നനവു ക്രമേണ കുറഞ്ഞു ഒടുവിൽ ചൂടു പിടിപ്പിച്ചിട്ടുള്ള ഉരുളിന്മേൽ പകരും. ഈ ഉരുളുകളിൽ കൂടി തോർന്നുപകരുന്ന കടലാസു തിരിയുമ്പോൾ വല്ല നനവും ശേഷിച്ചിട്ടുണ്ടെങ്കിൽ അതും തീരും. ഉരുളുകൾ തമ്മിലുള്ള ഇട വളരെ കുറച്ചാകയാൽ കടലാസിന് അവയുടെ ഇടയിൽ കൂടി പോകുമ്പോൾ ഒരു മാർദ്ദവം ഉണ്ടാകുന്നതാണ്. എല്ലാറ്റിലും ഒടുവിലത്തേ ഉരുളിന്മേൽ ചുറ്റിക്കഴിഞ്ഞാൽ അത് മുറിച്ചെടുത്തു് പാകംപോലെ ഉപയോഗിക്കാം. ഇതുപോലെ തന്നെയാണ് മറ്റു സാധനങ്ങളേക്കൊണ്ടും കടലാസുണ്ടാക്കുന്നത്. ഈ ഉരുളുകളൊക്കെ തിരിയുന്നതു യന്ത്രത്തിന്റെ ശക്തി ശക്തികൊണ്ടത്രേ. അവ ഇടവിട്ട് ഒന്നു് മുകളിലും ഒന്നു് താഴെയും ആയിട്ടാണ് ചേർക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ ഉരുളിച്ച ഒന്നിനോടൊന്നു് വിപരീതമായിരിക്കും. എന്നാൽ മാത്രമേ കടലാസ് ഇടവിടാതെ തിരിക്കാൻ സാധിക്കയുള്ളൂ.

കടലാസു്കൊണ്ടുള്ള ഉപയോഗം ഇന്നതെല്ലാമെന്നു് പറഞ്ഞുകൂടുന്നതല്ല. എഴുതുവാനും, പുസ്തകം അച്ചടിക്കാനും ആയിരിക്കാം ഇതിന്റെ പ്രധാന ഉപയോഗം. എന്നാൽ ഇതു ചില മറകൾ ഉണ്ടാക്കാനും, ഭിത്തികൾ അലങ്കരിക്കാനും, കൈലേസു് ഉടുപ്പു് ഇത്യാദി ഉണ്ടാക്കുവാനും മറ്റുമായി അനേകായിരം വിധത്തിൽ ഉപയോഗിച്ചുവരുന്നുണ്ടു്. ജപ്പാൻരാജ്യക്കാരാണ് ഭൂമിയിൽ മറ്റു് രാജ്യക്കാരേക്കാൾ അധികം കടലാസു് ഉപയോഗിക്കുന്നതു്.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/38&oldid=155020" എന്ന താളിൽനിന്ന് ശേഖരിച്ചത്