ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെതന്നെ അനേകം ആളുകളെ ഒരു മുറിയിൽ ആക്കി വാതിൽ എല്ലാം അടച്ചാൽ അവർ മരിച്ചു പൊകും. കൽക്കത്തായിൽ 'ഇരുട്ടറ' എന്ന പ്രസിദ്ധപ്പെട്ട മുറിയിൽ ൧ઊO പേരെ ഒരു രാത്രി അടച്ചിട്ടതിൽ ൨൩ പേർ മാത്രമേ പിറ്റേ ദിവസം ജീവിച്ചിരുന്നുള്ളൂ. ഇത്രയധികം പേരുടെ മരണത്തിനുള്ള പ്രധാനകാരണം അശുദ്ധവായു ആയിരുന്നു. നിങ്ങൾ രാവിലെ ഉണരുമ്പോൾ ചിലപ്പോൾ ക്ഷീണിച്ചും ഉത്സാഹമില്ലാതെയും ഇരിയ്ക്കുന്നതായി നിങ്ങൾക്കു തോന്നാറില്ലേ? ഇതിനു് കാരണം ഉറങ്ങുന്ന മുറിയുടെ വാതിലുകൾ അടച്ചു ശുദ്ധവായു ധാരാളം പ്രവേശിക്കാതെ അതിലുള്ള വായു ദുഷിക്കുന്നതാകുന്നു. നമ്മുടെ ഭവനത്തിനടുത്തു് ഇലകളും ജന്തുക്കളും ചീഞ്ഞുകിടന്നു് വായുവിൽ ദുർഗ്ഗന്ധം ചേർന്നാൽ അതു് രോഗം ഉണ്ടാക്കും. ഈ വിധം സുഖക്കേടു കൂടാതെ കഴിക്കാൻ നാം വിചാരിച്ചാൽ കഴിയുന്നതാണ്. നാം ഉറങ്ങുന്ന മുറിയിൽ രാത്രി കാറ്റു ധാരാളം സഞ്ചരിക്കത്തക്കവണ്ണം വാതിലുകൾ തുറന്നിട്ടിരിക്കണം. പാർക്കുന്ന ഭവനങ്ങളിൽ സാധനങ്ങൾ ദുഷിക്കാൻ ഇടയാക്കരുതു്. ദുഷിച്ച ഈ സാധനങ്ങൾ കുഴിച്ചു മൂടേണ്ടവയാണു്. ഭവനങ്ങൾക്കു ചുറ്റും ചെടികൾ വളർത്തിയാൽ അവ ആ ദോഷാംശങ്ങളെ സ്വീകരിച്ചു വായുവിനെ ശുചീകരിക്കും. ജനബാഹുല്യമുള്ള നഗരങ്ങളിൽ താമസിക്കുന്നവർ പതിവായി സ്വല്പനേരമെങ്കിലും ശുദ്ധവായുവുള്ള സ്ഥലങ്ങളിൽ ചെന്നിരുന്നു വിശ്രമിക്കേണ്ടതാകുന്നു.

                                           .
                              ————————————————————————————
"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/43&oldid=154231" എന്ന താളിൽനിന്ന് ശേഖരിച്ചത്